ഗൂഗിളിനും യാഹൂവിനുമൊക്കെ മുമ്പ് ഇന്റ൪നെറ്റും കമ്പ്യൂട്ടറും ഉപയോഗിക്കുന്നവരുടെ നാവിൻതുമ്പിലുള്ള നാമമാണ് മൈക്രോസോഫ്റ്റ്. കാലത്തിന്റെ പോക്കിൽ ചില തട്ടുകേടുകളൊക്കെ പറ്റി ഒതുങ്ങിപ്പോയ മൈക്രോസോഫ്റ്റ് മുൻനിരയിലെത്താനുള്ള തത്രപ്പാടിലാണ്. സെ൪ച്ച് എഞ്ചിനായ ബിങ്ങിനെ കാലത്തിനൊപ്പം കോലം മാറ്റിയ ശേഷം ഫേസ്ബുക്കും ഗൂഗിൾ പ്ലസും ട്വിറ്ററുമൊക്കെ വിഹരിക്കുന്ന സോഷ്യൽനെറ്റ്വ൪ക്കിംഗ് രംഗത്തേക്ക് കമ്പനി കടന്നിരിക്കുകയാണ്.
'സോഷ്യൽ' (So.cl) എന്ന പേരിലുള്ള ഈ സംരംഭത്തിന്റെ ബീറ്റാവേ൪ഷൻ കഴിഞ്ഞ വ൪ഷം അവസാനം അമേരിക്കയിലെ ഏതാനും സ൪വകലാശാലകളിലെ വിദ്യാ൪ഥികൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നു. മൈക്രോസോഫ്റ്റ് ഫ്യൂസ് ലാബ്സിൽ വികസിപ്പിച്ചെടുത്തന്മ ഈ വെബ്സൈറ്റിൽ സോഷ്യൽനെറ്റ്വ൪ക്കിംഗിനൊപ്പം സെ൪ച്ച് സൗകര്യവുമുണ്ട്. സോഷ്യൽ സേ൪ച്ച് എന്ന ഈ സംവിധാനമുപയോഗിച്ച് മറ്റു ഉപയോക്താക്കൾ സേ൪ച്ച് ചെയ്യുന്ന ഫലങ്ങൾ നമുക്ക് ലഭ്യമാകും. താൽപര്യമുള്ള വെബ്പേജുള്ള മറ്റുള്ളവരുമായി ഷെയ൪ ചെയ്യാനും സോഷ്യൽ സൗകര്യമൊരുക്കുന്നുണ്ട്. ഇത് വിദ്യാഭ്യാസ രംഗത്ത് പ്രവ൪ത്തിക്കുന്നവ൪ക്ക് ഒരുമിച്ച് പ്രവ൪ത്തിക്കുന്നതിന്റെ പ്രയോജനം ചെയ്യുന്നു.
ഗൂഗിൾ പ്ലസ്,ഫേസ്ബുക്ക് തുടങ്ങിയ ജനപ്രിയ സൈറ്റുകളിലെ നിരവധി സവിശേഷതകൾ ഉൾപ്പെടുന്ന ഈ സൈറ്റിൽ ലോഗ് ഇൻ ചെയ്യാൻ ഫെയ്സ്ബുക്ക്, വിൻഡോസ് ലൈവ് അക്കൗണ്ടുകളാണ് വേണ്ടത്. കമന്റ്, ഷെയ൪, ടാഗ് എന്നിവക്ക് പുറമെ ഒരാൾ ഇടുന്ന പോസ്റ്റിൽ മറ്റു ഉപയോക്താക്കൾക്ക് കൂടുതൽ വിവരങ്ങൾ ചേ൪ക്കാനുമുള്ള സൗകര്യമുണ്ട്. 'റിഫ്' എന്നറിയപ്പെടുന്ന ഈ സൗകര്യം മറ്റു സോഷ്യൽ നെറ്റ്വ൪ക്കിംഗ് സൈറ്റുകളിൽ കാണാത്തതാണ്.
ഫേസ്ബുക്ക് വഴി ലോഗ്ഇൻ ചെയ്യുന്നതു കൊണ്ട് തന്നെ ഫേസ്ബുക്കിൽ ചേ൪ക്കുന്ന ഉപയോക്താവിന്റെ അഡ്രസ്സും പേരും പ്രൊഫൈൽ ചിത്രവുമെല്ലാമാണ് സോഷ്യലിലും പ്രത്യക്ഷപ്പെടുക. നിങ്ങൾ ക്ഷണിക്കാതെ ഫെയ്സ്ബുക്കിലെ സുഹൃത്തുക്കൾക്ക് സോഷ്യലിൽ നിങ്ങളെ ബന്ധപ്പെടാനാവില്ല. ഉപയോക്താവിന്റെ നി൪ദേശം കൂടാതെ സോഷ്യലിലെ യാതൊന്നും ഫെയ്സ്ബുക്കിൽ പ്രസിദ്ധമാകുകയുമില്ല.
വീഡിയോ ഷെയ൪ ചെയ്യാനും സെ൪ച്ച് ചെയ്യാനും സൗകര്യമുള്ള ഇതിന്റെ നിലവിലെ ഒരു പോരായ്മ ഫോട്ടോകൾ അപ്ലോഡ് ചെയ്യാൻ സൗകര്യമില്ല എന്നതാണ്. എന്നാൽ ഉടൻ തന്നെ ഈ സൗകര്യം സൈറ്റിൽ അവതരിപ്പിക്കുമെന്ന് മൈക്രോസോഫ്റ്റ് അധികൃത൪ ടെക് വെബ്സൈറ്റുകൾക്ക് നൽകുന്ന അഭിമുഖന്മിൽ ഉറപ്പുനൽകുന്നു. സമാന താൽപ്പര്യക്കാ൪ക്ക് പരസ്പരം ഫോളോ ചെയ്യാം. ഒരു 'ഫേസ്ബുക്ക് കില്ല൪' അല്ല ഈ വെബ്സൈറ്റെന്നും പഠനവും വിദ്യാഭ്യാസ ഗവേഷണവുമാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും മൈക്രോസോഫ്റ്റ് അധികൃത൪ പറയുന്നു.
നിലവിൽ www.socl.com എന്ന വെബ്സൈറ്റിൽ ലോഗ് ഇൻ ചെയ്താൽ നിങ്ങളുടെ ഇമെയിൽ വിലാസന്മിൽ ഇൻവിറ്റേഷൻ ലഭിക്കുകയാണ് ചെയ്യുക. ഈ ഇൻവിറ്റേഷൻ ലിങ്കിൽ ക്ളിക്ക് ചെയ്താണ് അക്കൗണ്ട് നി൪മിക്കേണ്ടത്. മൈക്രോസോഫ്റ്റ് അതിന്റെ ഫ്യൂസ് ലാബിൽ വെച്ചാണ് സോഷ്യൽ വികസിപ്പിച്ചെടുത്തത്. സോഷ്യലിന്റെ എടുത്തുപറയേണ്ട ഒരു സവിശേഷത വീഡിയോ പാ൪ട്ടീസ് എന്ന ടൂൾ ആണ്. ഇഷ്ടമുള്ള വീഡിയോകൾ തിരയാനും മറ്റുള്ളവരുമായി പങ്കുവെയ്ക്കാനും വീഡിയോ പാ൪ട്ടീസ് സാഹായിക്കുന്നു. വെബ്പേജുകളാകട്ടെ, ചിത്രങ്ങളോ വീഡിയോകളോ ആകട്ടെ, ഉപയോക്താവ് തിരയുന്ന ലിങ്കുകൾ ഷെയ൪ ചെയ്യാൻ സോഷ്യലിൽ സാധിക്കും. സോഷ്യൽ സെ൪ച്ചിന്റെ അനന്തമായ സാധ്യതകൾ 'സോഷ്യൽ' നമുക്ക് മുമ്പിൽ തുറന്നിടുമെന്ന് പ്രതീക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.