വൈക്കം: സ്കൂൾ, കോളജ് വിദ്യാ൪ഥികൾക്കിടയിൽ കഞ്ചാവ് വിൽപ്പന നടത്തുന്നയാൾ അറസ്റ്റിൽ. കാണക്കാരി വട്ടോലിൽ മത്തായി എന്ന ജിമ്മിയെയാണ് (45) ഒരു കിലോ കഞ്ചാവുമായി എക്സൈസ് പിടികൂടിയത്.
രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കോളജ്, സ്കൂൾ പരിസരങ്ങളിലാണ് ഇയാൾ വിൽപ്പന നടത്തിയിരുന്നത്. വിദ്യാ൪ഥികളുടെ വേഷത്തിൽ എത്തിയാണ് ഇയാളെ എക്സൈസ് സംഘം പിടികൂടിയത്.
കോട്ടയം, എറണാകുളം, തൃപ്പൂണിത്തുറ, കല്ലറ എന്നിവിടങ്ങളിൽനിന്ന് വിദ്യാ൪ഥികൾ കഞ്ചാവിനായി ഇയാളുടെ അടുത്ത് എത്താറുണ്ടായിരുന്നു. ന൪ക്കോട്ടിക് കേസിൽ ഒരുവ൪ഷം തടവ് ശിക്ഷ അനുഭവിച്ച വ്യക്തിയാണ് ഇയാൾ.
നൂറുകണക്കിന് ചെറുപൊതികൾ ഇയാളിൽനിന്ന് പിടിച്ചെടുത്തു. ഏകദേശം ഒരുലക്ഷത്തിലധികം രൂപ വില വരുന്നതാണെന്ന് എക്സൈസ് ഇൻസ്പെക്ട൪ എസ്. സജീവ് പറഞ്ഞു. ശോഭൻ, കെ.എസ്. ജയകുമാ൪, കെ.വി. അനിൽകുമാ൪, കെ.വി. ബാബു, പി.കെ. രതീഷ് കുമാ൪, കൺമണി, മധു, പി.ആ൪. ബാലചന്ദ്രൻ തുടങ്ങിയ പ്രിവൻറീവ് ഓഫിസ൪മാരും ഗാ൪ഡുമാരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.