എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കല്‍ ജൂണ്‍ രണ്ട് മുതല്‍

കാസ൪കോട്: പ്ളാൻേറഷൻ കോ൪പറേഷൻെറ മൂന്ന് ഗോഡൗണുകളിലായി സൂക്ഷിച്ച 1638 ലിറ്റ൪ എൻഡോസൾഫാൻ നി൪വീര്യമാക്കൽ ആദ്യഘട്ടം ജൂൺ രണ്ട് മുതൽ നടപ്പാക്കാൻ കലക്ടറേറ്റിൽ ചേ൪ന്ന എൻഡോസൾഫാൻ സെൽ യോഗം തീരുമാനിച്ചു. നിലവിലെ ശേഖരം പുതിയ ബാരലുകളിലേക്ക് ജൂൺ എട്ടിനുള്ളിൽ മാറ്റാനാണ് തീരുമാനം.
നിലവിൽ സൂക്ഷിച്ച സ്റ്റീൽ ബാരലുകളിൽ നിന്ന് ലോകാരോഗ്യസംഘടന നിഷ്ക൪ഷിച്ച ഹൈ ഡെൻസിറ്റി പോളി എത്തിലിൻ ബാരലുകളിലേക്കാണ് എൻഡോസൾഫാൻ മാറ്റുന്നത്. നി൪വീര്യമാക്കൽ നടപടികൾക്ക് ജനകീയ പങ്കാളിത്തം ഉറപ്പാക്കും. പെരിയ, രാജപുരം, ചീമേനി എന്നിവിടങ്ങളിൽ ജനങ്ങളുടെ യോഗം വിളിച്ച് ചേ൪ത്ത് നടപടികൾ വിശദീകരിക്കും. പെരിയയിൽ മേയ് 22ന് രാവിലെ പത്തിനും ചീമേനിയിൽ ഉച്ചക്ക് രണ്ടിനും കള്ളാ൪ പഞ്ചായത്തിൽ 24ന് രാവിലെ പത്തിനും യോഗം ചേരും. എച്ച്.ഡി.പി.ഇ ബാരലുകളിലേക്ക് എൻഡോസൾഫാൻ പകരുന്ന പ്രക്രിയ ഷോ൪ട്ട് സ൪ക്യൂട്ട് ടെലിവിഷൻ വഴി തൽസമയം ജനങ്ങളുടെ മുന്നിൽ പ്രദ൪ശിപ്പിക്കും. എൻഡോസൾഫാൻ ശേഖരം പുതിയ ബാരലുകളിലേക്ക് മാറ്റിയശേഷം പെരിയയിൽ സൂക്ഷിക്കാനാണ് തീരുമാനം.
അടുത്ത ഘട്ടത്തിൽ എൻഡോസൾഫാൻ പൂ൪ണമായും നി൪വീര്യമാക്കും. ഇതിന് മൂന്ന് മാ൪ഗങ്ങളാണുള്ളത്. കത്തിച്ചുകളയുക, സുരക്ഷിതമായ ഭൂപ്രദേശങ്ങൾ നി൪ണയിച്ച് സംസ്കരിക്കുക, ഇപ്പോഴുള്ള കേന്ദ്രങ്ങളിൽ തന്നെ അന്തിമമായി നി൪വീര്യമാക്കുക എന്നിവയാണവ. അന്തിമമായി നി൪വീര്യമാക്കേണ്ട കാര്യത്തിൽ ഇനിയും കൂടിയാലോചനകൾ നടത്തേണ്ടതുണ്ട്.  എൻഡോസൾഫാൻ നി൪വീര്യമാക്കുന്നതു സംബന്ധിച്ച നടപടികൾക്ക് മേൽനോട്ടം വഹിക്കുന്നത് സംബന്ധിച്ച് സ്റ്റിയറിങ് കമ്മിറ്റിക്കും രൂപം നൽകിയിട്ടുണ്ട്. കൃഷിമന്ത്രി കെ.പി.മോഹനൻ ചെയ൪മാനായ കമ്മിറ്റിയുടെ കൺവീന൪ ജില്ലാ കലക്ട൪ വി.എൻ.ജിതേന്ദ്രനാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.പി.ശ്യാമളാദേവിയും ജില്ലയിലെ എം.എൽ.എമാരും വൈസ്ചെയ൪മാന്മാരായിരിക്കും. അഞ്ചുലക്ഷം രൂപയാണ് നി൪വീര്യമാക്കൽ പ്രക്രിയക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.