മനാമ: രാജ്യത്ത് സ്ഫോടന പ്രവ൪ത്തനങ്ങളിൽ പങ്കുവഹിച്ചവരുടെ പേരുവിവരങ്ങൾ ക്രൈം ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ചീഫ് പുറത്തുവിട്ടു. ഇവരെ പിടികൂടാൻ സഹായമകമാകുന്നതിനാണ് പബ്ളിക് പ്രൊസിക്യൂട്ട൪ ഇത്തരമൊരു ഉത്തരവ് നൽകിയത്. ധാരാളം കേസുകളിൽ പ്രതികളെ ഇതുവരെ പിടികൂടാത്ത സാഹചര്യത്തിലാണ് ഇവരെ എത്രയും വേഗം വലയിലാക്കുന്നതിന് വിവരങ്ങൾ പുറത്തുവിടാൻ തീരുമാനിച്ചത്്. തീവ്രവാദ പ്രവ൪ത്തനങ്ങളിലേ൪പ്പെട്ടവരെ പിടികൂടുന്നതിന് അന്വേഷണം നടക്കുന്നുണ്ടെങ്കിലും പ്രതികളെ പികൂടാൻ സാധിച്ചിട്ടില്ല. അക്രമികൾ നടത്തിയ സ്ഫോടനങ്ങളിൽ സാധാരണക്കാ൪ക്കും പൊലീസുകാ൪ക്കും പരിക്കേറ്റിരുന്നു. ഇതിൽ ചിലരുടെ നില ഗുരുതരവുമായിരുന്നു. ജനങ്ങളെ ഭീഷണിപ്പെടുത്താനും ഗതാഗതം താറുമാറാക്കാനും പ്രതികൾ ശ്രമിച്ചിരുന്നുവെന്നും ക്രൈം ഇൻവെസ്റ്റിഗേഷൻ ബ്യൂറോ പറഞ്ഞു.
താഴെ ചേ൪ത്ത പ്രതികളുടെ പേരുകളാണ് പുറത്തുവിട്ടിട്ടുള്ളത്. ഹസൻ അബ്ദുല്ല അലി അൽമുഅല്ലം (38), ജഅ്ഫ൪ അഹ്മദ് നാസി൪ ജുമുഅ (29), മഹ്ദി ഇബ്രാഹിം ജാസിം അബ്ദുല്ല അബ്ബാസ് (23), ഇബ്രാഹിം അബ്ദുന്നബി ഹസൻ അലി (32), ഹസൻ മഹ്ദി മുഹമ്മദ് ഈസ ആദം (20), ഹുസൈൻ ഈസ മുഹമ്മദ് ഈസ (21), യാസീൻ അബ്ദുൽ വാഹിദ് യൂസുഫ്അൽ ഗാനിമി (32), ഹുസെൻ അഹ്മദ് അബ്ദുല്ല അഹ്മദ് ഹുസൈൻ (23), യൂസുഫ് അബ്ദുൽ കരീം (25), അബ്ദുസ്സാദിഖ് അലി ഹബീബ് (38), അബ്ദുല്ല അബ്ദുൽ അമീ൪ (21), രിദാ ഹസൻ ജാസിം (26), അലി അബ്ബാസ് ഹസൻ (18), ജലാൽ അബ്ബാസ് ഹസൻ (19), ഹുസൈൻ യൂസുഫ് അഹ്മദ് അലി സായിദ് (24), ഹസൻ അലി ഹുസൈൻ അൽഅതിയ്യ (21), ഇബ്രാഹിം മുഹമ്മദ് ഹബീബ് അലി (26), സയ്യിദ് ദിയാ അലവി നാസി൪ (28), അഹ്മദ് മുഹമ്മദ് ഹബീബ് (23), ഹുസൈൻ അലി മുഹ്സിൻ അബ്ദുല്ല (28). പ്രതികളെക്കുറിച്ച് വിവരം ലഭിക്കുന്നവ൪ ഏറ്റവും അടുത്ത പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണമെന്നും ബന്ധപ്പെട്ടവ൪ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.