തൊഴിലുറപ്പ് പ്രവൃത്തി നാട്ടുകാര്‍ തടഞ്ഞു

അഗളി: ഉപകാരമില്ലാത്ത പ്രവൃത്തികൾ സ൪ക്കാ൪ ചെലവിൽ നടപ്പാക്കുകയാണെന്ന് ആരോപിച്ച് ചിറ്റൂരിൽ നാട്ടുകാ൪ തൊഴിലുറപ്പു പദ്ധതിയുടെ പണികൾ തടഞ്ഞു. അഗളി പഞ്ചായത്തിലെ ചിറ്റൂരിൽ മൂന്ന് നൂറ്റാണ്ടിലേറെ കാലമായി ഉപേക്ഷിച്ച അട്ടപ്പാടി വാലി ഇറിഗേഷൻ പദ്ധതിയുടെ ഭൂമിയിൽ കാട് വെട്ടിത്തെളിക്കാനെത്തിയ പണിക്കാരെയാണ് തടഞ്ഞത്. കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന പണികളാണ് തിങ്കളാഴ്ച രാവിലെ നാട്ടുകാരുടെ എതി൪പ്പിനെ തുട൪ന്ന് ഉപേക്ഷിച്ചത്. നാട്ടുകാരുടെ വികസന സ്വപ്നങ്ങൾക്കുപോലും വിഘാതമായി കാടുകയറിക്കിടക്കുന്ന 700 ഏക്കറോളം ഭൂമിയാണ് പദ്ധതിക്കായി സ൪ക്കാ൪ ഏറ്റെടുത്തിട്ടുള്ളത്. കാടുകൾ വെട്ടിത്തെളിച്ച ശേഷവും വീണ്ടും പഴയ അവസ്ഥയിൽ തന്നെ തുടരുന്ന പദ്ധതിക്കായി സ൪ക്കാ൪ ഫണ്ട് ചെലവഴിക്കാനനുവദിക്കില്ലെന്ന് നാട്ടുകാ൪ പറഞ്ഞു.
എന്നാൽ, കഴിഞ്ഞ സാമ്പത്തികവ൪ഷത്തിൽ ഗ്രാമസഭ അംഗീകരിച്ച പദ്ധതിയാണിതെന്നും നാട്ടുകാരുടെ എതി൪പ്പിനെ തുട൪ന്ന് റോഡിനിരുവശത്തെയും കാടുകൾ വെട്ടിത്തെളിക്കുമെന്നും അധികൃത൪ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.