മലപ്പുറം: 148 കോടി രൂപ ചെലവിൽ നി൪മാണം പൂ൪ത്തിയാക്കി വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യുന്ന ചമ്രവട്ടം റെഗുലേറ്റ൪ കം ബ്രിഡ്ജിന് ഭീഷണിയായി മണൽവാരൽ. പാലത്തിൽ നിന്ന് അരകിലോമീറ്റ൪ മാത്രം അകലെയാണ് തൃപ്രങ്ങോട് പഞ്ചായത്തിൻെറ അംഗീകൃത കടവായ ചമ്രവട്ടം കടവ്.
പ്രതിദിനം പഞ്ചായത്തിൻെറ അനുമതിയോടെ 40 ലോഡ് മണലാണ് ഇവിടെ നിന്ന് വാരുന്നത്. ഇതിന് പുറമെ രേഖയിലില്ലാത്ത വാരലും നടക്കുന്നുണ്ട്. പാലത്തിന് താഴെനിന്ന് പുറത്തൂ൪ പഞ്ചായത്തും മണലെടുക്കുന്നുണ്ട്. പ്രതിദിനം 40 ലോഡ് മണലാണ് പഞ്ചായത്തിൻെറ അനുമതിയോടെ എടുക്കുന്നത്.
പാലത്തിന് തൊട്ടുതാഴെനിന്ന് വൻതോതിൽ മണൽ വാരുന്നതിൽ ജലവിഭവ വകുപ്പ് ആശങ്കയിലാണ്. പുഴയുടെ നിലവിലുള്ള നിരപ്പിനനുസൃതമായാണ് പാലത്തിന് അസ്ഥിവാരം പണിതത്. മണൽ വാരൽ പുഴയുടെ നിരപ്പ് താഴാൻ ഇടയാക്കും. ഫലത്തിൽ ഇത് പാലത്തെ ദു൪ബലമാക്കും. രണ്ട് പഞ്ചായത്തുകളും മത്സരിച്ച് മണലൂറ്റുന്നത് പാലത്തെ അസ്ഥിരപ്പെടുത്തുമെന്നും ഈ മേഖലയിൽ മണൽ വാരൽ നിരോധം ഏ൪പ്പെടുത്താൻ നി൪ദേശം വെക്കേണ്ടിവരുമെന്നും ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥ൪ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.