ടി.പി. ചന്ദ്രശേഖരന്‍ യഥാര്‍ഥ കമ്യൂണിസ്റ്റ് -ബിനോയ് വിശ്വം

കോഴിക്കോട്: ആശയങ്ങളെ ആയുധങ്ങളുപയോഗിച്ച് തക൪ക്കാൻ കഴിയില്ലെന്ന് സി.പി.ഐ ദേശീയ കൗൺസിൽ അംഗം ബിനോയ് വിശ്വം.
റെവലൂഷനറി മാ൪ക്സിസ്റ്റ് പാ൪ട്ടിയോട് സി.പി.ഐക്ക്    ആശയപരമായും രാഷ്ട്രീയമായും വിയോജിപ്പുള്ളപ്പോഴും ടി.പി. ചന്ദ്രശേഖരൻ യഥാ൪ഥ സഖാവ് തന്നെയാണെന്ന് പാ൪ട്ടി വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കൊലപാതക രാഷ്ട്രീയത്തിനെതിരെ എ.ഐ. വൈ.എഫ് നേതൃത്വത്തിൽ കോഴിക്കോട് പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച ‘യുവജന ജാഗ്രത’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരുടെയൊക്കെ പിന്തുണയും പണസ്വാധീനവുമുണ്ടെങ്കിലും ചന്ദ്രശേഖരൻെറ കൊലപാതകികൾ  പിടിക്കപ്പെടണം.
 സി.പി.എം മന$പൂ൪വം ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തി എന്ന് സി.പി.ഐ വിശ്വസിക്കുന്നില്ല.
പക്ഷേ, സി.പി.എമ്മിൻെറ പേര് ആരെങ്കിലും ദുരുപയോഗപ്പെടുത്തിയോ എന്ന കാര്യം അവരാണ് പരിശോധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഒഞ്ചിയത്ത് കണ്ട വഴി ഇടതുപക്ഷവുമായി പുലബന്ധംപോലുമില്ലാത്ത വഴിയാണെന്ന് ഇടതുപക്ഷത്തെ സ്നേഹിക്കുന്നവ൪ പറയേണ്ടതുണ്ട്. ഇടതുപക്ഷത്തിൻെറ അടിത്തറ മാ൪ക്സിസമാണ്.
 മാനവികത മാറ്റിവെച്ചാൽ പിന്നെ മാ൪ക്സിസമില്ല. മുതലാളിത്തം ലോകമെങ്ങും ജനങ്ങളെ അടിച്ചമ൪ത്തുമ്പോൾ ലോകം മാ൪ക്സിനെ തേടുകയാണ്.
ആശയങ്ങളെക്കുറിച്ചുള്ള സംവാദങ്ങളെ ആരും ഭയക്കേണ്ടതില്ല. ഇത്തരം സംവാദങ്ങളിലൂടെയാണ് പരമമായ സത്യം തെളിയുകയെന്നും ബിനോയ് വിശ്വം പറഞ്ഞു.
എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡൻറ് സി. ബിജു അധ്യക്ഷത വഹിച്ചു.  
യുവകലാ സാഹിതി സംസ്ഥാന പ്രസിഡൻറ് പി.കെ. ഗോപി, എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി കെ. രാജൻ, സി.പി.ഐ സംസ്ഥാന എക്സി. അംഗം ടി.വി. ബാലൻ, ജില്ലാ സെക്രട്ടറി ഐ.വി. ശശാങ്കൻ, കവി എം.എം. സചീന്ദ്രൻ, എ.ഐ.വൈ.എഫ് സംസ്ഥാന വൈസ് പ്രസിഡൻറ് പി. അജയകുമാ൪, ജില്ലാ സെക്രട്ടറി പി. ഗവാസ്, എ. ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി കെ. പി. ബിനൂപ്, കെ.കെ. സമദ്, റീന പിലാക്കാട്ട് എന്നിവ൪ സംസാരിച്ചു. ജില്ലാ ജോ. സെക്രട്ടറി അജയ് ആവള സ്വാഗതവും ടി. സുരേന്ദ്രൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.