ഭാര്യയെ തല്ലിയതിന് ശിക്ഷ ഖുര്‍ആന്‍ മനപ്പാഠമാക്കല്‍

ജിദ്ദ: ഭാര്യയെ തല്ലി പരിക്കേൽപിച്ച ഭ൪ത്താവ് ഖു൪ആനിൽനിന്ന് മൂന്ന് അധ്യായങ്ങളും 100 നബിവചനങ്ങളും (ഹദീസ് ) മനഃപാഠമാക്കാൻ കോടതി നി൪ദേശിച്ചു. ശരീഅത്തിനെ കുറിച്ച് പ്രതിപാദിക്കുന്ന മൂന്നു പുസ്തകങ്ങൾ വായിച്ചുപഠിക്കാനും ഇവിടുത്തെ പീനൽ കോടതി വിധിച്ചു. തല്ല് കൊണ്ട ഭാര്യക്ക് 7000റിയാൽ നഷ്ടപരിഹാരം നൽകാൻ നേരത്തെ ഒത്തുതി൪പ്പായിരുന്നു. ആറു മാസത്തെ നിരീക്ഷത്തിലാവും ഭ൪ത്താവ്. ഇനിയും തല്ലിയാൽ കൂടുതൽ ക൪ശന  ശിക്ഷ നൽകും.
ഭാര്യ തൻെറ ബന്ധുവിനെ കാണാൻ പുറപ്പെട്ടതാണ് ഭ൪ത്താവിനെ ചൊടിപ്പിച്ചതും അവസാനം തല്ലിൽ കലാശിച്ചതും. ബന്ധുവീട്ടിൽ പോകേണ്ട എന്ന് പറഞ്ഞതിന്  കുടിക്കാൻ വെള്ളത്തിന് ചോദിച്ചപ്പോൾ ഭാര്യ കൊടുത്തില്ല. ഭ൪ത്താവ് സ്വമേധയാ അടുക്കളയിൽ ചെന്ന് വെള്ളമെടുക്കാൻ ശ്രമിച്ചപ്പോൾ പിന്നാലെ ഭാര്യയുമെത്തി. ദേഷ്യം സഹിക്ക വയ്യാതെ ഭ൪ത്താവ് നന്നായി മുഖത്ത് തല്ലി. അതോടെ തൻെറ വസ്ത്രങ്ങൾ മുഴുവൻ പെട്ടിയിലാക്കി സ്വന്തം വീട്ടിലേക്ക് പുറപ്പെടാൻ ഭാര്യ ഒരുങ്ങി. അതോടെ മൂക്കുമുറിയെ അടി കൊടുത്തു. ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ ചികിൽസ തേടേണ്ടിവന്നു. ആശുപത്രിയിൽനിന്നുള്ള മെഡിക്കൽ റിപ്പോ൪ട്ട് അനുസരിച്ചാണ് ബ്യുറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ആൻറ് പ്രോസിക്യൂഷൻ കേസ് ചാ൪ജ് ചെയ്ത് അന്വേഷണം നടത്തിയത്. അന്വേഷണത്തിൽ ഭ൪ത്താവ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. തക്കതായ ശിക്ഷ നൽകമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. അതിനിടയിൽ ഭാര്യയും ഭ൪ത്താവും തമ്മിലുള്ള പിണക്കം തീ൪ന്നിരുന്നു. അങ്ങനെയാണ് 7000റിയാൽ നഷ്ടപരിഹാരം വാങ്ങി കേസ് ഒത്തുതീ൪ന്നത്.
ഭാര്യയെ ഒരു നിലക്കും തല്ലാൻ ഭ൪ത്താവിന് അവകാശമില്ലെന്ന് കോടതി ഓ൪മിപ്പിച്ചു. ശൈഖ് അബ്ദുൽ അസീസ് ബിന് ബാസ്, ഇബ്നു അൽ ഖയ്യിം എന്നിവരുടെ മൂന്നുപുസ്തകങ്ങളാണ് ഭ൪ത്താവ് വായിച്ചുപഠിക്കേണ്ടത്. കോടതി താമസിയാതെ ഒരു പരീക്ഷയിലൂടെ ഇയാളെ പരീക്ഷിക്കും. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.