എരുമേലി: എരുമേലി ടൗൺഷിപ് പ്രഖ്യാപനം ജലരേഖയായി. കഴിഞ്ഞ ഏപ്രിൽ ഒന്ന് മുതൽ എരുമേലി പഞ്ചായത്തിലെ 13വാ൪ഡുകൾ ഉൾപ്പെടുത്തി ടൗൺഷിപ് ആക്കുമെന്നും അവശേഷിച്ച വാ൪ഡുകൾ ഉൾപ്പെടുത്തി മുക്കൂട്ടുതറ കേന്ദ്രമായി പുതിയ പഞ്ചായത്ത് രൂവത്കരിക്കുമെന്നുമായിരുന്നു പ്രഖ്യാപനം. ടൗൺഷിപ്പിൽ ഉൾപ്പെടുന്ന വാ൪ഡുകൾ സംബന്ധിച്ചും സൗകര്യങ്ങളെ സംബന്ധിച്ചും ച൪ച്ചകൾ നടന്നു. തിരുവനന്തപുരത്ത് മൂന്ന്ഘട്ടമായാണ് മന്ത്രിതല യോഗങ്ങൾ നടന്നത്. അവസാനയോഗമാണ് ഏപ്രിലിൽ ടൗൺഷിപ് പ്രഖ്യാപിച്ചത്. എരുമേലി പഞ്ചായത്ത് ഭരണസമിതിയെ വിഭജിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻെറ അംഗീകാരം ലഭിക്കില്ലെന്നും അതിനാൽ പഞ്ചായത്ത് ഒന്നടങ്കം തൽക്കാലം ടൗൺഷിപ്പായി പ്രഖ്യാപിക്കുകയാണ് വേണ്ടതെന്നും സ൪ക്കാ൪ തീരുമാനമായി. അടുത്ത തെരഞ്ഞെടുപ്പ് നടക്കുമ്പോൾ മുക്കൂട്ടുതറ കേന്ദ്രമായി പുതിയ പഞ്ചായത്ത് രൂപവത്കരിക്കാനും തീരുമാനിച്ചു. എന്നാൽ, ടൗൺഷിപ് പ്രഖ്യാപനം നടക്കാത്തത് സംബന്ധിച്ച് തങ്ങൾക്ക് അറിയില്ലെന്ന് പഞ്ചായത്ത് അധികൃത൪ പറയുന്നു. വിഷയത്തിൽ ജനപ്രതിനിധികൾ കൈമല൪ത്തുകയാണ്.
പഞ്ചായത്തിലെ ടൗണിനോട് ചേ൪ന്ന റോഡുകൾ സഞ്ചാരയോഗ്യമല്ല. കഴിഞ്ഞ ശബരിമല സീസണിൽ ദേവസ്വംബോ൪ഡിൻെറ കക്കൂസുകൾ പൊട്ടി മാലിന്യം തോട്ടിലേക്ക് ഒഴുകിയത് പരിഹരിക്കാൻ നടപടി ഉണ്ടായിട്ടില്ല. കംഫ൪ട്ട്സ്റ്റേഷന് വീണ്ടും പ്രവ൪ത്തനാനുമതി നൽകിയിട്ടുമുണ്ട്. ഇവ പുതുക്കി നി൪മിക്കണമെന്ന് നി൪ദേശമുണ്ടായിരുന്നെങ്കിലും നടപടിയുണ്ടായില്ല.
എരുമേലി സൗത് വാട്ട൪സപൈ്ള സ്കീം ടൗൺഷിപ് പ്രഖ്യാപനവുമായി ബന്ധപ്പെട്ടതാണ്. മുൻ എം.എൽ.എ അൽഫോൻസ് കണ്ണന്താനത്തിൻെറ ശ്രമഫലമായാണ് 20 വ൪ഷം ഫയലിൽ കിടന്ന പദ്ധതി പുറത്തെടുത്ത് 60 കോടി അനുവദിപ്പിച്ചത്. പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കലിന് സ൪വേ പൂ൪ത്തിയായിരുന്നു. എന്നാലിത് വീണ്ടും വിസ്മൃതിയിലാവുമെന്ന ആശങ്കയുണ്ട്. 40 വ൪ഷം മുമ്പ് സ്ഥാപിച്ച ജലവിതരണ പദ്ധതിയാണ് ഇപ്പോഴും എരുമേലി ആശ്രയിക്കുന്നത്. ജലക്ഷാമവും പൈപ്പ്പൊട്ടി വെള്ളം പാഴാകുന്നതുമൊക്കെ ഇവിടെ പതിവാണ്. എരുമേലി വൈദ്യുതി സബ് സ്റ്റേഷൻ പണി പൂ൪ത്തിയായെങ്കിലും ഇവിടേക്ക് ലൈൻ വലിക്കുന്നതിന് തടസ്സം നീക്കാൻ കഴിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.