പുതിയ വിമാനത്താവളം: നിര്‍മാണത്തിന്റെ 98 ശതമാനം പൂര്‍ത്തിയായി

ദോഹ: പുതിയ ദോഹ രാജ്യാന്തര വിമാനത്താവളം നി൪മാണത്തിൻെറ ഏതാണ്ട് 98 ശതമാനം പൂ൪ത്തിയായതായി ഖത്ത൪ എയ൪വേസ് സി.ഇ.ഒ അക്ബ൪ അൽബാകി൪ അറിയിച്ചു. നി൪മാണ പ്രവൃത്തികൾ സമയബന്ധിതമായി മുന്നേറുകയാണ്.
12/12/12ന് വിമാനത്താവളത്തിന്റെഉദ്ഘാടനം നടക്കുമെന്നാണ് പ്രതീക്ഷ.
എന്നാൽ പദ്ധതിയുടെ ചെലവ് 1550 കോടി ഡോളറായി ഉയ൪ന്നു. നേരത്തെ 1450 കോടി ഡോളറാണ് കണക്കാക്കിയിരുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് മൊത്തം അരലക്ഷത്തോളം പേ൪ക്ക് തൊഴിൽ ലഭിക്കും.
മൂന്ന് വ൪ഷത്തിനകം ഖത്ത൪ എയ൪വേസിന്റെറൂട്ടുകളുടെ എണ്ണം 170 ആക്കി ഉയ൪ത്താനാണ് ശ്രമം. ഇന്ധനം, വിമാനങ്ങൾ സമയബന്ധിതമായി കൈമാറുന്നതിൽ നി൪മാതാക്കൾ വരുത്തുന്ന വീഴ്ച എന്നിവയാണ് പ്രധാന വെല്ലുവിളികളെന്ന് അദ്ദേഹം ദുബൈയിൽ മാധ്യമങ്ങളോട് പറഞ്ഞു. കമ്പനിപ്രവ൪ത്തന ചെലവിൻെറ 41 ശതമാനവും ഇന്ധനത്തിനാണ് വകയിരുത്തുന്നത്.
അറബ് വസന്തം ഖത്ത൪ എയ൪വേസിനെ ബാധിച്ചതായി അദ്ദേഹം പറഞ്ഞു. സിറിയയിലേക്ക് മാത്രം 21 സ൪വീസുകൾ നി൪ത്തിവെച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.