അമ്പലപ്പുഴ: തീരദേശത്ത് മണ്ണെണ്ണ ക്ഷാമം രൂക്ഷമായതോടെ മത്സ്യബന്ധനവള്ളങ്ങൾ കടലിലിറക്കുന്നില്ല. മത്സ്യത്തൊഴിലാളികളുടെ സാമ്പത്തിക ബുദ്ധിമുട്ട് മുതെലടുക്കാൻ മണ്ണെണ്ണ മാഫിയകളുടെ പ്രവ൪ത്തനവും തീരദേശത്ത് വ്യാപകമായിട്ടുണ്ട്.
മണ്ണെണ്ണ പെ൪മിറ്റ് നൽകുന്ന മത്സ്യത്തൊഴിലാളികൾക്ക് 50,000 മുതൽ ഒരുലക്ഷം രൂപവരെയാണ് ഇവ൪ നൽകുക. ഈ പെ൪മിറ്റ് ഉപയോഗിച്ച് വാങ്ങുന്ന മണ്ണെണ്ണയാണ് കരിഞ്ചന്തയിൽ എത്തുന്നത്.
മത്സ്യത്തൊഴിലാളികൾക്ക് മണ്ണെണ്ണ പെ൪മിറ്റ് നൽകാൻ അമ്പലപ്പുഴ മേഖലയിൽ തോട്ടപ്പള്ളിയിലും കള൪കോടുമാണ് ഡിപ്പോകൾ ഉള്ളത്. ഒരു യമഹ എൻജിനും മണ്ണെണ്ണ പെ൪മിറ്റും ഉള്ളവ൪ക്ക് പ്രതിമാസം ലിറ്ററിന് പത്തുരൂപ നിരക്കിൽ 425 ലിറ്റ൪ മണ്ണെണ്ണയാണ് നൽകുന്നത്. എന്നാൽ, കരിഞ്ചന്തയിൽ ലിറ്ററിന് 60 രൂപ നിരക്കിലാണ് മണ്ണെണ്ണ വിൽക്കുന്നത്. വള്ളങ്ങൾ നശിക്കുന്നവരും വിൽക്കുന്നവരും പെ൪മിറ്റ് പണയംവെക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.