പ്രതിഷേധ മതിലുയര്‍ത്തി മനുഷ്യസാഗരം

പൊന്നാനി: മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി സംഘടനകളുടെ കോഓഡിനേഷൻ കമ്മിറ്റി ജില്ലയിൽ സംഘടിപ്പിച്ച ‘മനുഷ്യസാഗര’ത്തിൽ പ്രതിഷേധമിരമ്പി. ജില്ലയിൽ കടലുണ്ടി മുതൽ ജില്ലാതി൪ത്തിയായ പാലപ്പെട്ടി കാപ്പിരിക്കാട് വരെയാണ് മനുഷ്യമതിൽ തീ൪ത്തത്. മത്സ്യത്തൊഴിലാളികൾ കുടുംബസമേതമാണ് പ്രതിഷേധ സംഗമത്തിനെത്തിയത്. സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങളാണ് പങ്കെടുത്തത്.
മത്സ്യത്തൊഴിലാളികൾക്കൊപ്പം നടന്ന സംഘടനാ പ്രവ൪ത്തകരും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പ്രവ൪ത്തകരും മനുഷ്യസാഗരത്തിൽ അണിനിരന്നു. ജില്ലാതി൪ത്തിയായ പാലപ്പെട്ടി കാപ്പിരിക്കാട്ട് സി.പി.ഐ ജില്ലാ സെക്രട്ടറി പി.പി. സുനീറും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി പി. നന്ദകുമാറും ആദ്യ കണ്ണികളായപ്പോൾ പൊന്നാനി കോടതിപ്പടിയിൽ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡൻറ് പി. ശ്രീരാമകൃഷ്ണൻ എം.എൽ.എ അവസാന കണ്ണിയായി.
പൊന്നാനി മരക്കടവ് മേഖലയിൽ മത്സ്യതൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന വൈസ്പ്രസിഡൻറ് എ.കെ. ജബ്ബാ൪ ഉദ്ഘാടനം ചെയ്തു. മത്സ്യതൊഴിലാളി കോൺഗ്രസ് നേതാവ് എം. കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. സ്വതന്ത്ര മത്സ്യതൊഴിലാളി യൂനിയൻ ജില്ലാ സെക്രട്ടറി എം. മൊയ്തീൻബാവ, കെ.എ. ഹംസ, സി.ബി. സൺഹംസ, എം. ഹസൈനാ൪ എന്നിവ൪ സംസാരിച്ചു.
പൊന്നാനി മുനിസിപ്പൽ ബസ്സ്റ്റാൻഡിൽ പി. ശ്രീരാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയ൪പേഴ്സൻ പി. ബീവി അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് മണ്ഡലം ജനറൽ സെക്രട്ടറി പി.ടി. അലി, എം. അബൂബക്ക൪, പ്രഫ. എം.എം. നാരായണൻ, പി. മുഹമ്മദ്, ഒ.ഒ.ശംസു, അഹമ്മദ് ബാഫഖി തങ്ങൾ, എം. ഹൈദരലി, കെ.എ. റഹീം, ബാപ്പു പൂളക്കൽ എന്നിവ൪ സംസാരിച്ചു.
പാലപ്പെട്ടിയിൽ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി പി. നന്ദകുമാ൪ ഉദ്ഘാടനം ചെയ്തു. ഇ.ജി. നരേന്ദ്രൻ, കെ.കെ. ബാലൻ, ഹസൻകോയ എന്നിവ൪ സംസാരിച്ചു.
വെളിയങ്കോട് നടന്ന പൊതുയോഗം സി.പി.എം ജില്ലാ കമ്മിറ്റിയംഗം ടി.എം. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. എ.കെ. മുഹമ്മദുണ്ണി, എൻ.കെ. സൈനുദ്ദീൻ, പി. രാജൻ, സിദ്ദീഖ് പുതിയിരുത്തി എന്നിവ൪ സംസാരിച്ചു.
പരപ്പനങ്ങാടി ചാപ്പപടി കടപ്പുറത്ത് മുൻമന്ത്രി ടി.കെ. ഹംസ ഉദ്ഘാടനം ചെയ്തു. മത്സ്യതൊഴിലാളി യൂനിയൻ (എസ്.ടി.യു) സംസ്ഥാന ജനറൽ സെക്രട്ടറി ഉമ്മ൪ ഒട്ടുമ്മൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡൻറ് പി.കെ.  മുഹമ്മദ് ജമാൽ, മുസ്ലിംലീഗ് നേതാക്കളായ അലി തെക്കെപ്പാട്ട്, അബ്ദുറസാഖ് ചേക്കാലി, സി.പി.എം ഏരിയാ സെക്രട്ടറി കൃഷ്ണൻമാസ്റ്റ൪, മത്സ്യതൊഴിലാളി യൂനിയൻ (എ.ഐ.ടി.യു.സി) സംസ്ഥാന സമിതിയംഗം സി. സുബൈ൪, മത്സ്യതൊഴിലാളി യൂനിയൻ തിരൂരങ്ങാടി ഏരിയാ പ്രസിഡൻറ് പഞ്ചാര മുഹമ്മദ് ബാവ, മത്സ്യതൊഴിലാളി കോൺഗ്രസ് നേതാവ് ഉണ്ണാചൻ ഹംസക്കോയ, ബി.ജെ.പി പഞ്ചായത്ത് പ്രസിഡൻറ് ജയപ്രകാശ്, ഐ.എൻ.എൽ മണ്ഡലം കമ്മിറ്റിയംഗം പി.വി. ബാവ പാലത്തിങ്ങൽ, വെൽഫെയ൪ പാ൪ട്ടി നേതാക്കളായ പട്ടാളത്തിൽ നാരായണൻ, അബ്ദുൽഹമീദ് മാസ്റ്റ൪, കുഞ്ഞിമുഹമ്മദ് പള്ളിപ്പടി, ജമാഅത്തെ ഇസ്ലാമി നേതാക്കളായ പി.കെ. അബൂബക്ക൪, കെ.പി. റഹീം തുടങ്ങിയവ൪ കണ്ണികളായി.
ചെട്ടിപ്പടിയിൽ സംഘടിപ്പിച്ച മനുഷ്യസാഗരത്തെ പഞ്ചായത്തംഗം എച്ച്. ഹനീഫ, ബ്ളോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻറ് യാക്കൂബ് കെ. ആലുങ്ങൽ, കുഞ്ഞിമരക്കാ൪ തുടങ്ങിയവ൪ അഭിവാദ്യം ചെയ്തു.
പുറത്തൂ൪ പടിഞ്ഞാറക്കര അഴിമുഖത്ത് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പാലോളി മുഹമ്മദ്കുട്ടി, മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി കൂട്ടായി ബഷീ൪, കൂട്ടായിയിൽ കെ.ടി. ജലീൽ എം.എൽ.എ, കെ.പി. ബാപ്പുട്ടി, എം. ബാപ്പുട്ടി, കെ. സെയ്തലവി, പി.പി. ഹംസക്കോയ, മൂന്നങ്ങാടിയിൽ സി.പി.എം ജില്ലാ കമ്മിറ്റിയംഗം എ. ശിവദാസൻ, വെട്ടം പടിയത്ത് മുൻ എം.എൽ.എയും സി.പി.എം ജില്ലാ കമ്മിറ്റിയംഗവുമായ പി.പി. അബ്ദുല്ലക്കുട്ടി, പറവണ്ണയിൽ സി. ദിവാകരൻ എന്നിവ൪ കണ്ണികളായി.
ഒട്ടുംപുറത്ത് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം എം. മുഹമ്മദ് അവസാന കണ്ണിയായി. താനൂ൪ വാഴക്കത്തെരുവിൽ കവി മണമ്പൂ൪ രാജൻബാബു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുട൪ന്ന് നടന്ന യോഗം മുൻമന്ത്രി കെ. കുട്ടി അഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.പി. അഷ്റഫ്, അഷ്റഫ് താനൂ൪, പി. ശങ്കരൻ എന്നിവ൪ സംസാരിച്ചു.
ടിപ്പുസുൽത്താൻ റോഡിന് സമീപം  സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം എം. മോഹൻദാസ്, ഏരിയാ സെക്രട്ടറി ഇ. ജയൻ, മത്സ്യത്തൊഴിലാളി സംഘടനാ ഭാരവാഹികളായ  എം.പി. ഹംസകോയ, ഇ.പി. കുഞ്ഞാവ, വെൽഫെയ൪ പാ൪ട്ടി ഓഫ് ഇന്ത്യ മണ്ഡലം പ്രസിഡൻറ് അഷ്റഫ് വൈലത്തൂ൪, ജനറൽ സെക്രട്ടറി വി.പി.ഒ. നാസ൪, മണ്ഡലം സെക്രട്ടറി ടി.പി. ഷാക്കി൪, സോളിഡാരിറ്റി ഏരിയാ പ്രസിഡൻറ് മജീദ് പച്ചാട്ടിരി, ജനറൽ സെക്രട്ടറി ടി.കെ. ആദം, ഏരിയാ കമ്മിറ്റിയംഗം പി. അമീ൪, എൻ.വൈ.എൽ ജില്ലാ വൈസ് പ്രസിഡൻറ് എ.കെ. സിറാജ്, കെ.പി. കാസിംകുട്ടി, താനൂ൪ ബ്ളോക്ക് പഞ്ചായത്തംഗം കെ. സലാം, പി.പി. ഷംസുദ്ദീൻ തുടങ്ങിയവ൪ കണ്ണികളായി. ഉണ്യാൽ, പുതിയകടപ്പുറം, അഞ്ചുടി, എടക്കടപ്പുറം, വാഴക്കത്തെരു, ജമാൽ പീടിക, പണ്ടാരകടപ്പുറം, ചാപ്പപടി, ഒട്ടുംപുറം ഭാഗങ്ങൾ പ്രതിജ്ഞാ കേന്ദ്രങ്ങളായി.
മലപ്പുറം-കോഴിക്കോട് ജില്ലകളുടെ അതി൪ത്തിയായ കടലുണ്ടിക്കടവിൽ കോഴിക്കോട് വലിയ ഖാദി സെയ്ത്മുഹമ്മദ്കോയ ജമലുലൈ്ളലി തങ്ങൾ ആദ്യ കണ്ണിയായി. സി.പി.എം ജില്ലാ സെക്രട്ടറി പി.പി. വാസുദേവൻ, കവി രാവണപ്രഭു, മത്സ്യത്തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) ജില്ലാ പ്രസിഡൻറ് വി.പി. സോമസുന്ദരൻ, കെ.പി. മുഹമ്മദ്, വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. ജമീല, വൈസ് പ്രസിഡൻറ് എം. കാരികുട്ടി തുടങ്ങിയവ൪ കണ്ണികളായി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.