കൊച്ചി: പൊലീസിലെ കുറ്റവാളികളെ ഒറ്റപ്പെടുത്താൻ പൊലീസുകാ൪ തന്നെ മുന്നോട്ടുവരണമെന്ന് എക്സൈസ് മന്ത്രി കെ. ബാബു. കേരള പൊലീസ് അസോസിയേഷൻ കൊച്ചി സിറ്റി ജില്ലാ സമ്മേളനത്തിൻെറ സമാപന പൊതുസമ്മേളനം മഹാരാജാസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായി രുന്നു അദ്ദേഹം.
ഉണ്ണിത്താൻ വധശ്രമക്കേസിൽ പ്രതിയായ ഡിവൈ.എസ്.പിയെ പോലുള്ളവ൪ സേനയിൽ ഉണ്ടാവില്ല എന്ന് പൊലീസുകാ൪ ഉറപ്പാക്കണം. ഇതിനകം ക്രിമിനൽ പശ്ചാത്തലമുള്ള 22 പേരെ പുറത്താക്കിയിട്ടുണ്ട്. ക്രിമിനൽ പശ്ചാത്തലമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും സ൪ക്കാ൪ കൈകാര്യം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
സൈബ൪ കുറ്റകൃത്യങ്ങൾ വ൪ധിക്കുന്ന സാഹചര്യത്തിൽ തൃക്കാക്കര, മരട് എന്നിവിടങ്ങളിൽ പുതിയ തസ്തികകളോടെ സൈബ൪ പൊലീസ് സ്റ്റേഷനുകൾ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. പുതുതായി തുടങ്ങുന്ന പൊലീസ് കാൻറീനുകളിൽ സപൈ്ളകോ ഔ്ലെറ്റുകൾ തുടങ്ങുമെന്ന് ചടങ്ങിൽ മുഖ്യ അതിഥിയായ സിവിൽ സപൈ്ളസ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.
കെ.പി.എ കൊച്ചി സിറ്റി പ്രസിഡൻറ് ടി.വി. ധരണീധരൻ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.എൽ.എ, കൊച്ചി സിറ്റി ഡി.സി.പി ടി. ഗോപാലകൃഷ്ണപിള്ള, സ്പെഷൽ ബ്രാഞ്ച് അസിസ്റ്റൻറ് കമീഷണ൪ ടോമി സെബാസ്റ്റ്യൻ, മട്ടാഞ്ചേരി അസി. കമീഷണ൪ കെ. ബിനോയ്, ട്രാഫിക് ഈസ്റ്റ് അസി. കമീഷണ൪ ബേബി വിനോദ്, കെ.പി.എ സംസ്ഥാന സെക്രട്ടറി ജി.ആ൪. അജിത്, ഡി.എസ്. സുനീഷ് ബാബു എന്നിവ൪ സംസാരിച്ചു. എൻ. മുകുന്ദൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.