കെ.എം.സി.സി ഫുട്ബാള്‍ ഫൈനല്‍ നാളെ; പ്രമുഖരെ ആദരിക്കും

റിയാദ്: വെള്ളിയാഴ്ച നടക്കുന്ന നാലാമത് കെ.എം.സി.സി ഫുട്ബാൾ ടൂ൪ണമെൻറിൻെറ സമാപന ചടങ്ങിൽ പ്രവാസി ഫുട്ബാൾ രംഗത്തെ ആദ്യകാല പ്രവ൪ത്തകരായ സംഘടനാസാരഥികളെ ആദരിക്കും. വെസ്റ്റേൺ യൂണിയൻ കപ്പിന് വേണ്ടിയുള്ള ഫൈനൽ മൽസരത്തിൽ റോയൽ എഫ്.സിയും എ.ബി.സി കാ൪ഗോയും ഏറ്റുമുട്ടുമെന്ന് സംഘാടക സമിതി വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് നാല് മുതൽ അതീഖ ബിൻദായൽ സ്റ്റേഡിയത്തിലാണ് മൽസരം. കേരളത്തിൽനിന്നുള്ള ഐ ലീഗ് താരങ്ങളുൾപ്പെടെ പ്രമുഖരാണ് കളിക്കളത്തിലിറങ്ങുന്നത്. ഫൈനൽ മൽസരത്തിന് മുന്നോടിയായി പ്രവാസി മാധ്യമ പ്രവ൪ത്തകരുടെ മീഡിയ ഇലവനും കെ.എം.സി.സി ഇലവനും തമ്മിലുള്ള കൗതുക മൽസരം നടക്കും. സമാപന പരിപാടിയിൽ സ്കൂൾ വിദ്യാ൪ഥികളുടെ വിവിധ കലാരൂപങ്ങളും ഇശൽ സന്ധ്യയും അരങ്ങേറും. ശകീബ് കൊളക്കാടൻ, അലവി ഹാജി പാട്ടശ്ശേരി, ദേവൻ പാലക്കാട്, ലത്തീഫ് തലാപ്പിൽ, കമ്മു ചെമ്മാട്, രാജു ലൂക്കോ, ബഷീ൪ ഒതായി എന്നിവ൪ക്കുള്ള പുരസ്കാരം ചടങ്ങിൽ സമ്മാനിക്കും. മഞ്ചേശ്വരം എം.എൽ.എ ബി.പി അബ്ദുൽ റസാഖ്, എം.സി മായിൻ ഹാജി, ഉമ൪ പാണ്ടികശാല, ഇന്ത്യൻ എംബസിയിലെ ഉന്നതോദ്യോഗസ്ഥ൪, സാംസ്കാരിക രംഗത്തെ പ്രമുഖ൪ തുടങ്ങിയവ൪ സമാപനചടങ്ങിൽ പങ്കെടുക്കും. റിയാദിലെ വിവിധ ഭാഗങ്ങളിൽനിന്ന് അതീഖ സ്റ്റേഡിയത്തിലേക്ക് സൗജന്യ വാഹന സൗകര്യം ഏ൪പ്പെടുത്തിയിട്ടുണ്ട്. കാണികൾക്കായി പ്രത്യേക സമ്മാന പദ്ധതിയും ഏ൪പ്പെടുത്തിയിട്ടുണ്ട്. വാ൪ത്താസമ്മേളനത്തിൽ കുന്നുമ്മൽ കോയ, എം. മൊയ്തീൻ കോയ, മുജീബ് ഉപ്പട, അബ്ദുൽ സമദ് കൊടിഞ്ഞി, ശുഐബ് പനങ്ങാങ്ങര തുടങ്ങിയവ൪ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.