റിയാദ്: ആഗോള വിപണിയിൽ അമേരിക്കൻ ഡോറളുമായുള്ള വിനിമയത്തിൽ ഏഷ്യൻ കറൻസികൾക്ക് കനത്ത തിരിച്ചടി. ഇന്ത്യൻ രൂപയുൾപ്പെടെ ഏഷ്യൻ കറൻസികൾക്ക് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വൻതോതിൽ മൂല്യതക൪ച്ച നേരിട്ടു. ശ്രീലങ്കൻ രൂപ ചൊവ്വാഴ്ച ചരിത്രത്തിലെ ഏറ്റവും വലിയ തക൪ച്ചയാണ് നേരിട്ടത്. മാസാരംഭത്തിൽ 125 ശ്രീലങ്കൻ രൂപക്ക് ലഭിച്ച ഡോളറിൻെറ മൂല്യം ഇന്നലെ 132ന് മുകളിലെത്തിയിരിക്കുകയാണ്. മാസാരംഭത്തിൽ 50.85 ആയിരുന്ന രൂപയുടെ നില ഇന്നലെ 52.86ലെത്തി. ഏഷ്യൻ കറൻസികളുമായുള്ള വിനിമയത്തിൽ യു.എസ് ഡോളറിൻെറ മൂല്യം വ൪ധിപ്പിച്ചത് ഈ രാജ്യങ്ങളുമായുള്ള ഗൾഫ് കറൻസികളുടെ വിനിമയ നിരക്കും ഉയ൪ത്തി. ഇന്ത്യൻ രൂപയുമായുള്ള സൗദി റിയാലിൻെറ രാജ്യാന്തര വിനിമയ നിരക്ക് ഇന്നലെ 14.09 വരെ ഉയ൪ന്നു. വിപണി അടക്കുമ്പോൾ നേരിയ തോതിൽ കുറവ് വന്നെങ്കിലും റിയാലിൻെറ രൂപ വിനിമയ നിരക്ക് ഇനിയും വ൪ധിക്കാനാണ് സാധ്യത. യു.എ.ഇ ദി൪ഹം 14.39, ഖത്ത൪ റിയാൽ 14.51,ഒമാൻ റിയാൽ 137.30, ബഹ്റൈൻ ദീനാ൪ 140.21, കുവൈത്ത് ദീനാ൪ 190.17 എന്നിങ്ങനെയാണ് മറ്റ് ഗൾഫ് കറൻസികളുമായുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക്. ഗൾഫ് കറൻസികളുടെ മൂല്യം ഉയ൪ന്നതോടെ ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് പ്രവാസികളുടെ നാട്ടിലേക്കുള്ള പണമൊഴുക്ക് വ൪ധിക്കും.
കഴിഞ്ഞ മൂന്നാഴ്ചക്കിടെ നാലര ശതമാനത്തിന് മുകളിലാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. കഴിഞ്ഞ ഡിസംബറിൽ 54.30 വരെ ഇന്ത്യൻ രൂപ തക൪ന്നതാണ് റെക്കോഡ്. ഇന്നും രൂപ തക൪ച്ച നേരിടുകയാണെങ്കിൽ ഡോളറിനെതിരെ രൂപയുടെ നിരക്ക് 53 കടക്കുമെന്നാണ് സൂചന. കഴിഞ്ഞ ഡിസംബറിൽ ഇന്ത്യൻ രൂപയും ജനുവരിയിൽ ബംഗ്ളാദേശ് ടാക്കയും ചരിത്രത്തിലെ ഏറ്റവും വലിയ തക൪ച്ച നേരിട്ടതാണ്. കഴിഞ്ഞ മാസമാണ് പാകിസ്താൻ കറൻസിക്ക് റെക്കോഡ് തക൪ച്ചയുണ്ടായത്. ഏപ്രിൽ അവസാനമായതോടെ ഇതേ അവസ്ഥയിലേക്ക് ഏഷ്യൻ കറൻസികൾ വീണ്ടും തകരുമോയെന്നാണ് സാമ്പത്തിക നിരീക്ഷക൪ ഉറ്റുനോക്കുന്നത്. യൂറോപ്യൻ സാമ്പത്തിക പ്രതിസന്ധി തുടരുന്നതും എണ്ണ വിപണിയിലേക്ക് ഏഷ്യൻ കറൻസി വൻതോതിൽ ഒഴുകുന്നതും കാരണം അമേരിക്കൻ ഡോളറിൻെറ കരുത്ത് കൂടുന്നതാണ് ഏഷ്യൻ കറൻസികൾക്ക് മൊത്തത്തിൽ തിരിച്ചടിയാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.