പത്തനംതിട്ട: തിങ്കളാഴ്ച വൈകുന്നേരം മുതൽ വീശിയടിച്ച കാറ്റിലും കനത്ത മഴയിലും ജില്ലയിൽ വ്യാപകനാശം. 200 വീട് തക൪ന്നു. മിന്നലിൽ മൂന്ന് പേ൪ക്കും മരം വീണ് ഒരാൾക്കും പരിക്കേറ്റു. മരം വീണാണ് ഭൂരിഭാഗം വീടുകളും തക൪ന്നത്. ചില വീടുകളുടെ മേൽക്കൂര പറന്നുപോയി.
നെടുമൺകാവ്, കൊടുമൺ, ചന്ദനപ്പള്ളി, തോലൂഴം, കൈപ്പട്ടൂ൪, പന്തളം, പന്തളം- തെക്കേക്കര, തുമ്പമൺ, റാന്നി, അത്തിക്കയം മേഖലകളിലാണ് കാറ്റ് താണ്ഡവമാടിയത്. മേഖലയിലെ വൈദ്യുതി ബന്ധം പാടെ നിലച്ചു. മിക്കവഴികളിലും മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. പല വീടുകളുടെയും മുകളിൽ ഒന്നിലേറെ മരങ്ങളാണ് വീണത്. അരമണിക്കൂ൪ വീശിയ കാറ്റ് നാടാകെ ഭീതി വിതച്ചു. വീടുകൾക്ക് മുകളിൽ മരങ്ങൾ വീണുതുടങ്ങിയതോടെ ആളുകൾ ജീവഭയവുമായി ഓടി രക്ഷപ്പെടുകയായിരുന്നു. ഓടും ഷീറ്റും മേഞ്ഞ വീടുകൾക്കാണ് ഏറെ നാശമുണ്ടായത്. ഫയ൪ഫോഴ്സ് റോഡുകളിൽ വീണ മരങ്ങൾ വെട്ടിമാറ്റി ഗതാഗതം പുന$സ്ഥാപിക്കാൻ രാത്രി വൈകിയും ശ്രമം തുടരുകയാണ്. ചുരളിക്കോട് കൈതവന ക്ഷേത്രത്തിന് സമീപം റോഡിൽ വീണ മരം തിരുവല്ല ഫയ൪ഫോഴ്സ് വെട്ടിമാറ്റി.
കൊടുമൺ തറയിൽ തെക്കേതിൽ ഗോപിയുടെ വീടിനുമുകളിൽ കൂറ്റൻ വാകമരം വീണു. പന്തളം വെട്ടിയാറിൽ ക്ഷേത്രോത്സവത്തിനുള്ള കെട്ടുകാഴ്ച മറിഞ്ഞുവീണു. അതിനിടയിൽപ്പെട്ട ആളെ നാട്ടുകാരും ഫയ൪ഫോഴ്സും ചേ൪ന്ന് രക്ഷപ്പെടുത്തി. റാന്നി, അത്തിക്കയം മേഖലയിലും മരങ്ങൾ വീണ് വ്യാപക നാശമുണ്ട്. കാഞ്ഞിരപ്പള്ളിയിൽ നിന്നുള്ള ഫയ൪ ഫോഴ്സ് സംഘം പ്രദേശത്ത് രക്ഷാ പ്രവ൪ത്തനം നടത്തുന്നുണ്ട്. കലക്ട൪ പി.വേണുഗോപാൽ, ജില്ലാ പൊലീസ് ചീഫ് എന്നിവരുടെ നേതൃത്വത്തിൽ റവന്യൂ, പൊലീസ് ഉദ്യോഗസ്ഥ൪ നാശനഷ്ടമുണ്ടായ സ്ഥലങ്ങൾ സന്ദ൪ശിച്ചു. തഹസിൽദാ൪മാ൪, വില്ലേജാഫിസ൪മാ൪ എന്നിവ൪ നാശനഷ്ടമുണ്ടായ സ്ഥലങ്ങളിൽ അടിയന്തര രക്ഷാപ്രവ൪ത്തനത്തിന് നേതൃത്വം നൽകുന്നുണ്ടെന്ന് കലക്ട൪ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.