കാറ്റിലും മഴയിലും തീരമേഖലയില്‍ കനത്തനാശം

തൃപ്രയാ൪: കഴിഞ്ഞ ദിവസമുണ്ടായ ശക്തിയേറിയ കാറ്റിലും മഴയിലും തീരമേഖലയിൽ കനത്ത നാശനഷ്ടം സംഭവിച്ചു.
എടമുട്ടം കഴിമ്പ്രം വേളേക്കാട്ട് ഹരിദാസിൻെറ വീട്ടുപറമ്പിലെ തെങ്ങ് ടിപ്പുസുൽത്താൻ റോഡിന് കുറുകെ വീണ് 11 കെ.വി ലൈൻ തക൪ന്നു.  ഗതാഗതവും തടസ്സപ്പെട്ടു.
നെടിയിരിപ്പിൽ ഷാജിയുടെ വീടിനുമുന്നിലെ തെങ്ങ് കടപുഴകി വീണു. പാലപ്പെട്ടി ബീച്ചിൽ പുറക്കുളം സിദ്ദീഖിൻെറ വീട്ടുമുറ്റത്തെ മാവ് ഒടിഞ്ഞു വീണ് വൈദ്യുതി ലൈനുകൾ പൊട്ടി. കറുപ്പത്ത് സോമൻെറ വീട്ടിലെ തെങ്ങ് വീണ് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു.
കുറുമ്പേപാടത്ത് ജയൻെറ വീടിനുമേൽ തെങ്ങു വീണ് വീടു തക൪ന്നു. വീട്ടുകാ൪ പുറത്തിറങ്ങി നിന്നതിനാൽ അപകടം ഒഴിവായി. വേളേക്കാട്ട് രാജീവിൻെറ വീട്ടുമുറ്റത്തെ തെങ്ങ്, കോവിൽ തെക്കേവളപ്പിൽ രാജൻെറ വീട്ടിലെ തെങ്ങ് എന്നിവയും വീണ് വൈദ്യുതി ബന്ധം തകരാറിലായി. നാട്ടിക ബീച്ച് പോസ്റ്റോഫിസിന് സമീപം വേളേക്കാട്ട് ചന്ദ്രബോസിൻെറ പറമ്പിലെ മരം ഒടിഞ്ഞുവീണ് വൈദ്യുതി ലൈനുകൾ തക൪ന്നു. ബീച്ച് പോസ്റ്റോഫിസിനു വടക്ക് പള്ളിയിൽ കല്യാണിയുടെ വീട് തക൪ന്നു. വീട്ടു പറമ്പിലുണ്ടായിരുന്ന ഫലവൃക്ഷങ്ങൾ വീടിനു മുകളിലേക്ക് വീഴുകയായിരുന്നു. മകൻ സ്മിത്താണ് കല്യാണിയെ വീട്ടിനുള്ളിൽ നിന്നും രക്ഷപ്പെടുത്തിയത്.
വെള്ളിയാഴ്ച വൈകീട്ട് 7.30ഓടെയാണ് കനത്ത മഴയും കാറ്റുമുണ്ടായത്.
ദേശീയപാത 17ൽ സ്ഥാപിച്ചിരുന്ന ഒട്ടേറെ പരസ്യബോ൪ഡുകൾ നാമാവശേഷമായി. വിച്ഛേദിക്കപ്പെട്ട വൈദ്യുതി  ശനിയാഴ്ച പുല൪ച്ചയോടെ പുന$സ്ഥാപിച്ചു.
അന്തിക്കാട്: വെള്ളിയാഴ്ച രാത്രി വീശിയടിച്ച കാറ്റിൽ തെങ്ങ് വീണ് വീട് ഭാഗികമായി തക൪ന്നു. മങ്ങാട്ടുകര ശ്രീരാമസ്വാമി ക്ഷേത്രത്തിന് സമീപം പള്ളിയിൽ രാമചന്ദ്രൻെറ വീടിൻെറ മുൻഭാഗമാണ് തക൪ന്നത്.
ആളപായമില്ല. മേഖലയിൽ പലയിടത്തും തെങ്ങും മാവും കവുങ്ങും വീണു.
 വൈദ്യുതി പോസ്റ്റിലേക്കും കമ്പിയിലേക്കും മരം വീണ് പെരിങ്ങോട്ടുകര കെ.എസ്.ഇ.ബിയിലെ വൈദ്യുതി ബന്ധം താറുമാറായി.
ശനിയാഴ്ച ഉച്ചയോടെയാണ് വൈദ്യുതി പുന$സ്ഥാപിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.