നവീകരണ പദ്ധതി നടപ്പാക്കാനാവാതെ ഗ്രോസറി ഉടമകള്‍ പ്രതിസന്ധിയില്‍

അബൂദബി: എമിറേറ്റിലെ ഗ്രോസറികളുടെ നവീകരണ പദ്ധതി നടപ്പാക്കാൻ സാധിക്കാതെ ഉടമകൾ പ്രതിസന്ധിയിൽ. പുതിയ രൂപത്തിലേക്ക് സ്ഥാപനം മാറ്റാൻ സാധിക്കാത്ത പലരും കച്ചവടം മതിയാക്കാനുള്ള ആലോചനയിലാണ്. നവീകരണം നടപ്പാക്കാനുള്ള സമയ പരിധി ഡിസംബ൪ 31ന് അവസാനിക്കുന്ന സാഹചര്യത്തിൽ, എത്രകാലം നീങ്ങുമോ അത്രയുമാകട്ടെ എന്നാണ് പലരുടെയും നിലപാട്. അതേസമയം, പുതിയ സംവിധാനത്തിൽ അഡ്നോക് ഒരുക്കിയ ഗ്രോസറികളുടെ പ്രവ൪ത്തനം വ്യാപിപ്പിക്കാൻ നടപടി തുടങ്ങി.
അബൂദബി ഫുഡ് കൺട്രോൾ അതോറിറ്റിയാണ് ഗ്രോസറികളുടെ നവീകരണ പദ്ധതി തയാറാക്കിയത്. അബൂദബി സിറ്റിയിൽ മാത്രം 1,300ലേറെ ഗ്രോസറികളുണ്ട്. പുതിയ സംവിധാനം നിലവിൽ വന്നാൽ, ഈ രീതിയിൽ മാത്രമേ പുതിയ ഗ്രോസറികൾക്ക് ലൈസൻസ് അനുവദിക്കുകയുള്ളൂ. എന്നാൽ, അതോറിറ്റി നി൪ദേശിച്ച പ്രകാരമുള്ള സംവിധാനങ്ങൾ ഏ൪പ്പെടുത്താൻ ഇവ൪ക്ക് സാധിക്കുന്നില്ല. ഇതിനുള്ള സാമ്പത്തിക ബാധ്യത താങ്ങാൻ കഴിയില്ലെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. കടയുടെ വിസ്തൃതിയുമായി ബന്ധപ്പെട്ട നി൪ദേശവും പാലിക്കാൻ സാധിക്കുന്നില്ല.
പുതിയ സംവിധാനങ്ങളെല്ലാം പാലിച്ച് ഒരുക്കിയ ഗ്രോസറികളാണ് ‘അഡ്നോക് ഒയാസിസ് 365’. ആഴ്ചയിൽ ഏഴു ദിവസവും വ൪ഷത്തിൽ 365 ദിവസവും പ്രവ൪ത്തിക്കുമെന്നതിനാലാണ് ഈ പേര് നൽകിയത്. ടൂറിസ്റ്റ് ക്ളബ് ഏരിയയിലാണ് ആദ്യ ഷോപ്പ് വന്നത്. രണ്ടാമത്തേത് ഡിഫൻസ് റോഡിലും. മൂന്നാമത്തേത് എൽഡൊറാഡോ തിയറ്ററിന് സമീപമാണ്. കൂടുതൽ സ്ഥലങ്ങളിൽ ‘അഡ്നോക് ഒയാസിസ് 365’ തുടങ്ങാൻ തീരുമാനിച്ചിട്ടുണ്ട്.
ഹൈപ൪ മാ൪ക്കറ്റുകളുടെ ചെറിയ പതിപ്പായ ഈ ഷോപ്പുകളിൽ എ.ടി.എം സംവിധാനവുമുണ്ട്. ഓരോ ഇനം സാധനങ്ങളും പ്രത്യേകം പ്രത്യേകമായാണ് ക്രമീകരിച്ചുവെക്കുന്നത്. നവീകരണ പദ്ധതിയിലെ നി൪ദേശങ്ങളനുസരിച്ചാണ് ഷെൽഫും മറ്റും നി൪മിച്ചത്. ഡിജിറ്റൽ സംവിധാനത്തിൽ ബിൽ നൽകുന്ന ഇവിടെ അഡ്നോകിൻെറ റഹാൽ കാ൪ഡ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങാം. എന്നാൽ, ഇത്തരം നവീന സംവിധാനങ്ങളോടെ ഗ്രോസറി നടത്താൻ മലയാളികൾ ഉൾപ്പെടെയുള്ളവ൪ക്ക് സാധിക്കാത്തതിനാൽ ഇവരുടെ ഭാവി സുരക്ഷിതമല്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.