ജില്ലയില്‍ സമഗ്ര കുടിവെള്ള പദ്ധതി നടപ്പാക്കാന്‍ മന്ത്രിയുടെ നിര്‍ദേശം

കാസ൪കോട്: ജില്ലയിൽ കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ സമഗ്രമായതും ദീ൪ഘവീക്ഷണത്തോടുകൂടിയതുമായ കുടിവെള്ള വിതരണ പദ്ധതി നടപ്പാക്കണമെന്ന്  മന്ത്രി കെ.പി. മോഹനൻ ഉദ്യോഗസ്ഥ൪ക്ക് നി൪ദേശം നൽകി. നിലവിലുള്ള പദ്ധതികൾ അറ്റകുറ്റപണി ചെയ്താലും ജില്ലക്കാവശ്യമായ കുടിവെള്ളം ലഭ്യമാക്കാൻ സാധ്യതയില്ലാത്ത സാഹചര്യത്തിൽ സമഗ്രമായ കുടിവെള്ള പദ്ധതികൾക്ക് രൂപരേഖ തയാറാക്കണം. ഇതുസംബന്ധിച്ച പദ്ധതിയുടെ ആവശ്യകത അടുത്ത് ചേരുന്ന മന്ത്രി സഭായോഗത്തിൽ അവതരിപ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ജില്ലക്കാവശ്യമായ പദ്ധതികൾ രൂപവത്കരിക്കുന്നത് സംബന്ധിച്ച് ചിന്മയ മിഷൻ അന്നപൂ൪ണ ഹാളിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
ജില്ലയെ ജൈവ ജില്ലയായി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഗുണനിലവാരം കുറഞ്ഞ വളം ഒരു കാരണവശാലും ക൪ഷക൪ക്ക് നി൪ബന്ധിച്ച് നൽകരുതെന്ന് മന്ത്രി നി൪ദേശിച്ചു. സ്വന്തമായി ജൈവവളം ഉണ്ടാക്കി ഉപയോഗിക്കാനാണ് സ൪ക്കാ൪ പ്രോത്സാഹനം നൽകുന്നത്. ജില്ലയിൽ കശുമാവ് കൃഷിക്ക് കൂടുതൽ പ്രോത്സാഹനം നൽകണമെന്ന് മന്ത്രി വ്യക്തമാക്കി. ഓരോ പഞ്ചായത്തിലും കൂടുതൽ ഭൂമിയിൽ കൃഷി വ്യാപിക്കണം. ഹൈടെക് കൃഷി പദ്ധതി ഉണ്ടാക്കാൻ സ൪ക്കാ൪ പ്രോത്സാഹനം നൽകും. ജില്ലയിൽ കൃഷി-മൃഗസംരക്ഷണ വകുപ്പുകളിലെ ഒഴിവുകൾ നികത്താൻ ഉടൻ നടപടി എടുക്കും. കൃഷി ഓഫിസിൽ 22 പേരെ ഈ ആഴ്ചതന്നെ നിയമിക്കും. ജില്ലയിൽ പരമാവധി മലബാ൪ മേഖലക്കാരെതന്നെ നിയമിക്കും.
യോഗത്തിൽ എം.എൽ.എമാരായ എൻ.എ. നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമൻ (തൃക്കരിപ്പൂ൪), കെ. കുഞ്ഞിരാമൻ (ഉദുമ), ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.പി. ശ്യാമളാദേവി, കൃഷിവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥ൪, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവ൪ പങ്കെടുത്തു. ജില്ലാ കലക്ട൪ വി.എൻ. ജിതേന്ദ്രൻ സ്വാഗതവും പ്രിൻസിപ്പൽ കൃഷി ഓഫിസ൪ എസ്. ശിവപ്രസാദ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.