ചേ൪ത്തല: ക്വട്ടേഷൻ സംഘത്തിൻെറ ആക്രമണത്തിൽ പരിക്കേറ്റയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചേ൪ത്തല നഗരസഭ 26ാം വാ൪ഡ് വല്ലയിൽ ഭാഗം മണിച്ചിറ മനോഹരനെയാണ് (49) കൈക്കും കാലിനും വെട്ടേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ചേ൪ത്തലയിലെ ബാ൪ഹോട്ടലിലെ അക്കൗണ്ടൻറായ മനോഹരൻ ഞായറാഴ്ച ജോലികഴിഞ്ഞ് രാത്രി 11 മണിയോടെ വീട്ടിലേക്ക് പോകുമ്പോൾ താലൂക്കോഫിസിന് സമീപത്താണ് ആക്രമമുണ്ടായത്. മൂന്ന് ബൈക്കുകളിലായി എത്തിയ സംഘമാണ് ആക്രമിച്ചതെന്ന് മനോഹരൻ പൊലീസിന് മൊഴിനൽകി.
ഇരുമ്പുവടിയും വെട്ടുകത്തിയും ഉപയോഗിച്ചാണ് ആക്രമിച്ചത്. വലതുകൈ പൂ൪ണമായും ഒടിഞ്ഞ നിലയിലും ഇടതുകൈക്കും കാലുകൾക്കും വെട്ടേറ്റ നിലയിലും റോഡിൽകിടന്ന മനോഹരനെ നാട്ടുകാരാണ് താലൂക്കാശുപത്രിയിൽ എത്തിച്ചത്. പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ശസ്ത്രക്രിയക്കുശേഷം വീണ്ടും താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാ൪ ഹോട്ടലിൽ നിന്നും ഏതാനും നാൾമുമ്പ് പിരിച്ചുവിട്ട ചിലരെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. ഇവരിൽ നിന്നും നേരത്തേ ഭീഷണി ഉണ്ടായിരുന്നതായി മൊഴിയിൽ പറയുന്നുണ്ട്. ടൗണിലെ ഗുണ്ടാസംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.