ഷാ൪ജ: അക്ഷരങ്ങളും വ൪ണങ്ങളും ഇഴചേ൪ന്ന വ൪ണ വിസ്മയത്തിന് കാൻവാസിൽ ജന്മം നൽകി റോള കൾചറൽ സ്ക്വയറിലെ കാലിഗ്രാഫി മ്യൂസിയത്തിൽ നടക്കുന്ന ‘ഷാ൪ജ കാലിഗ്രാഫി’ പ്രദ൪ശനം ശ്രദ്ധേയമാകുന്നു. ആയിരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ പ്രദ൪ശന നഗരിയിലെത്തിയത്.
സുഡാൻ, ഇറ്റലി, ഈജിപ്ത്, മൊറോക്കൊ, സൗദി അറേബ്യ, അൽജീരിയ, കുവൈത്ത്, ഒമാൻ, ഇറാഖ് തുടങ്ങിയ അറബ് ദേശത്തെ പ്രമുഖ രാജ്യങ്ങളിൽനിന്നുള്ള കലാകാരന്മാ൪ പ്രദ൪ശനത്തിൽ പങ്കെടുക്കുന്നുണ്ട്. എക്സിബിഷൻ, ശിൽപശാല, സെമിനാറുകൾ തുടങ്ങി നിരവധി പരിപാടികളാണ് ഷാ൪ജ കാലിഗ്രാഫിയുടെ ഭാഗമായി നടക്കുന്നത്. കാലിഗ്രാഫി വിദ്യാ൪ഥികൾക്കായി പ്രത്യേക പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. ഭാഷയിലെ പ്രത്യേക ലിപികൾ കാലിഗ്രാഫിയിൽ ഉപയോഗിക്കുന്നതിനുള്ള പരിശീലനം, വരകളിലെ അടയാളങ്ങളുടെ അ൪ഥങ്ങൾ, കാലിഗ്രാഫി എങ്ങിനെ ആക൪ഷകമാക്കാം എന്നീ വിഷയങ്ങളിലാണ് ശിൽപശാലകൾ നടക്കുന്നത്. കൂടാതെ ക്യാമ്പ് അംഗങ്ങൾക്കായി സാംസ്കാരിക വിനോദ യാത്രയും സംഘടിപ്പിക്കും. പ്രദ൪ശനം ജൂൺ ഒന്നിന് സമാപിക്കും. എല്ലാ ദിവസവും വൈകുന്നേരം പൊതുജനങ്ങൾക്ക് സന്ദ൪ശന സൗകര്യം അനുവദിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.