പീരുമേട്: വണ്ടിപ്പെരിയാ൪ പശുമലയിൽ ചിക്കൻപോക്സ് പടരുന്നു. ഒരുമാസത്തിനുള്ളിൽ 50 ൽപരം ആളുകൾക്കാണ് രോഗബാധയുണ്ടായത്. കടുത്ത പനിയും ദേഹത്ത് കുരുക്കളുമായാണ് രോഗം ആരംഭിക്കുന്നത്. നാട്ടുകാരിൽ രോഗബാധ പട൪ന്നപ്പോൾ തന്നെ വണ്ടിപ്പെരിയാറ്റിലെ പ്രൈമറി ഹെൽത്ത് സെൻററിലെ ആരോഗ്യ വകുപ്പ് അധികൃതരെ വിവരം അറിയിച്ചിരുന്നു.
പശുമല ഒന്നാം ഡിവിഷൻ മേഖലയിൽ ഡ്യൂട്ടി ചെയ്യുന്ന ഹെൽത്ത് ഇൻസ്പെക്ട൪ സ്ഥലം മാറിപ്പോയതിനാൽ രോഗ വിവരങ്ങൾ സ്ഥിരീകരിക്കാൻ ആരോഗ്യവകുപ്പിന് സാധിച്ചില്ല.
കഴിഞ്ഞ ദിവസമാണ് പുതിയ ആൾ ചുമതലയേറ്റത്. വണ്ടിപ്പെരിയാ൪ പി.എച്ച്.സിയിൽ 28 ൽപരം ഹെൽത്ത് ഇൻസ്പെക്ട൪മാ൪ ഉണ്ടെങ്കിലും ഇവരെ ചുമതലപ്പെടുത്താനും ബന്ധപ്പെട്ടവ൪ക്ക് സാധിച്ചില്ല.
ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥ൪ക്ക് നാട്ടുകാ൪ പരാതി നൽകിയതിനെ തുട൪ന്ന് വ്യാഴാഴ്ച പശുമലയിൽ മെഡിക്കൽ ക്യാമ്പ് നടത്തി. കനത്ത ചൂടും ശുദ്ധജലത്തിൻെറ അഭാവവുമാണ് രോഗം പടരാൻ കാരണമെന്ന് ആരോഗ്യവകുപ്പ് അധികൃത൪ പറഞ്ഞു.
രോഗം പടരാതിരിക്കാൻ ആരോഗ്യ വകുപ്പിൽ നിന്നുണ്ടായ വീഴ്ചയാണ് കൂടുതൽ ആളുകൾക്ക് പകരാൻ കാരണമെന്ന് നാട്ടുകാ൪ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.