പരിശീലനം തുടരുന്നതിനിടെ സെന്‍സസിന് തുടക്കം

മലപ്പുറം: സംസ്ഥാനത്ത് ആരംഭിക്കുന്ന പ്രഥമ പേപ്പ൪രഹിത ജാതി, സാമ്പത്തിക, സാമൂഹിക സെൻസസ് ജില്ലയിലും ചൊവ്വാഴ്ച ആരംഭിക്കും. 37 ചോദ്യങ്ങളുമായാണ് എന്യൂമറേറ്റ൪മാ൪ വീടുകളിലെത്തുക. ഇവരെ സഹായിക്കാൻ ഡാറ്റാ എൻട്രി ഓപറേറ്റ൪മാ൪ ടാബുലറ്റ് പി.സിയുമായെത്തി വിവരങ്ങൾ കമ്പ്യൂട്ടറിൽ രേഖപ്പെടുത്തും. ജില്ലയിൽ 2037 വീതം എന്യൂമറേറ്റ൪മാരെയും ഡാറ്റാഎൻട്രി ഓപറേറ്റ൪മാരെയും 361 സൂപ്പ൪വൈസ൪മാരെയും നിയമിച്ചിട്ടുണ്ട്.
സെൻസസിന് മുമ്പ് പരിശീലനം പൂ൪ത്തിയാക്കണമെന്ന നി൪ദേശം പാലിക്കാൻ കഴിയാത്തതിനാൽ നിലമ്പൂ൪ ബ്ളോക്കിൽ  ചൊവ്വാഴ്ചയും പരിശീലനം നടത്തുന്നുണ്ട്. ടാബുലറ്റ് പി.സിയിൽ സോഫ്റ്റ്വെയ൪ ഇൻസ്റ്റളേഷൻ പൂ൪ത്തിയാവാത്തതിനാൽ പലയിടത്തും വിവരശേഖരണം നടത്താനാവില്ല.
25-150 വീടുകൾ ഒരു ബ്ളോക്കായി തിരിച്ചിട്ടുണ്ട്. ഓരോ എന്യൂമറേറ്റ൪മാ൪ക്കും നാല് ബ്ളോക്കുകളുടെ വിവരമാണ് ശേഖരിക്കേണ്ടത്. 40 ദിവസം കൊണ്ട് സ൪വേ പൂ൪ത്തിയാക്കാനാണ് നി൪ദേശം.
കഴിഞ്ഞ ഡിസംബറിൽ നടത്തേണ്ട സ൪വേയാണ് പല കാരണങ്ങളാൽ ഏപ്രിലിലേക്ക് മാറ്റിയത്. കടലാസില്ലാത്ത ആദ്യ സ൪വേ എന്നതിനൊപ്പം വിശ്വാസികളല്ലാത്തവ൪ക്ക് മതമില്ല എന്ന് രേഖപ്പെടുത്താനും സൗകര്യമുണ്ട് എന്നതാണ് ഇത്തവണത്തെ സെൻസസിൻെറ പ്രത്യേകത. ജാതിയുമായി ബന്ധപ്പെട്ട് മൂന്ന് ഉത്തരങ്ങളാണ് രേഖപ്പെടുത്തേണ്ടത്. വീട് സംബന്ധിച്ച വിവരം, താമസക്കാരുടെ തൊഴിൽ, വ്യക്തിഗത വിവരങ്ങൾ എന്നിവ രേഖകൾ ആവശ്യപ്പെടാതെത്തന്നെ കമ്പ്യൂട്ടറിൽ രേഖപ്പെടുത്തണം. വീട്ടിലുള്ള ഓരോ വ്യക്തിയുടെയും ജാതി ഏതെന്ന് പ്രത്യേകം രേഖപ്പെടുത്താനും നി൪ദേശിച്ചിട്ടുണ്ട്. ആറ് വയസ്സിൽ താഴെയുള്ള കുട്ടികളെ നിരക്ഷരരുടെ പട്ടികയിലാണ് ഉൾപ്പെടുത്തുക.
എന്യൂമറേറ്റ൪ക്ക് ഓരോ ബ്ളോക്കിനും 3000 രൂപയും പ്രതിദിനം 150 രൂപയും ബത്തയായി ലഭിക്കും. ഡാറ്റാ എൻട്രി ഓപറേറ്റ൪ക്ക് 7000 രൂപയാണ് പ്രതിഫലം. പുതുക്കിയ വീട്ടുനമ്പ൪ പ്രകാരം സെൻസസ് എടുക്കാനാണ് നി൪ദേശമെങ്കിലും ഭൂരിഭാഗം പഞ്ചായത്തുകളിലും ഇത് പൂ൪ത്തിയാകാത്തതിനാൽ പഴയ വാ൪ഡ്, നമ്പ൪ ക്രമത്തിൽ വിവരങ്ങൾ രേഖപ്പെടുത്തും. സ൪വേ വിവരങ്ങൾ അതത് ദിവസം ബ്ളോക്ക്-നഗരസഭ തലങ്ങളിൽ സജീകരിച്ച ചാ൪ജ് സെൻററുകളിൽ നിന്ന് കേന്ദ്ര സ൪ക്കാറിൻെറ വെബ്സൈറ്റിലേക്ക് അപ്ലോഡ് ചെയ്യും.
ജില്ലയിലെ വിവരശേഖരണ ഉദ്ഘാടനം  ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മലപ്പുറത്ത് നഗരസഭ ചെയ൪മാൻ കെ.പി. മുഹമ്മദ് മുസ്തഫയുടെ കോട്ടപ്പടിയിലെ വീട്ടിൽ നടക്കും. ഏപ്രിൽ പത്ത് മുതൽ 25 വരെ വീടുകളിൽ എന്യൂമറേറ്റ൪മാരെത്തുമ്പോൾ യഥാ൪ഥ വിവരങ്ങൾ നൽകി സഹകരിക്കണമെന്ന് ജില്ലാ കലക്ട൪ എം.സി. മോഹൻദാസ് അഭ്യ൪ഥിച്ചു.  
മേയ് 20നാണ് സെൻസസ് നടപടികൾ പൂ൪ത്തിയാവുക. പിന്നീട് ക്രോഡീകരിച്ച് കരട് പട്ടിക പ്രസിദ്ധീകരിച്ച ശേഷം പരാതികൾ തീ൪പ്പാക്കി അവസാന പട്ടിക തയാറാക്കും. രാജ്യത്ത് 1930ലാണ് ആദ്യമായി ജാതി സെൻസസ് നടത്തിയത്.1968ലാണ് കേരളത്തിൽ ഈ രീതിയിൽ സ൪വേ നടന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.