ഗള്‍ഫ് ഫിലിം ഫെസ്റ്റിവലിന് തുടക്കം

ദുബൈ: അറേബ്യൻ മേഖലയിലെ നൂതന സിനിമാ പരീക്ഷണങ്ങൾ അണിനിരക്കുന്ന അഞ്ചാമത് ഗൾഫ് ഫിലിം ഫെസ്റ്റിവലിന് (ജി.എഫ്.എഫ്) ഇന്ന് ദുബൈയിൽ തുടക്കമാകും.
 ദുബൈ സ്റ്റുഡിയോ സിറ്റിയുടെ സഹകരണത്തോടെ ദുബൈ കൾച൪ ആൻഡ് ആ൪ട്സ് അതോറിറ്റിയാണ് ഒരാഴ്ചത്തെ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ദുബൈ കൾച൪ ആൻഡ് ആ൪ട്സ് അതോറിറ്റി ചെയ൪മാൻ ശൈഖ് മാജിദ് ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിൻെറ രക്ഷാക൪തൃത്വത്തിൽ നടക്കുന്ന ഫെസ്റ്റിവൽ ഇൻറ൪ കോണ്ടിനൻറൽ ഹോട്ടൽ, ക്രൗൺ പ്ളാസ, ദുബൈ ഫെസ്റ്റിവൽ സിറ്റിയിലെ ഗ്രാൻഡ് ഫെസ്റ്റിവൽ സിനിമാസ് എന്നിവിടങ്ങളിലാണ് അരങ്ങേറുക.
പ്രമുഖ ബഹ്റൈൻ ചലച്ചിത്രകാരനും ആദ്യ ബഹ്റൈൻ ഫീച്ച൪ ഫിലിമായ ‘ദ ബാരിയറി’ൻെറ സംവിധായകനുമായ ബസാം അദ്ദവാദിലെ മേളയിൽ ആദരിക്കും. കുവൈത്ത് സംവിധായകൻ വലീദ് അൽ അവാദിയുടെ ‘തോറ ബോറ’ ആയിരിക്കും ഉദ്ഘാടന ചിത്രം.
പ്രഫഷണൽ സിനിമാക്കാ൪ക്കും വിദ്യാ൪ഥികൾക്കുമായുള്ള ഗൾഫ് മത്സര വിഭാഗം, ഹ്രസ്വചിത്രങ്ങളുടെ അന്താരാഷ്ട്ര മത്സരം തുടങ്ങിയവയും ഫെസ്റ്റിവലിൻെറ ഭാഗമായി നടക്കും.
അഞ്ച് ലക്ഷം ദി൪ഹമാണ് സമ്മാനത്തുക. ഗൾഫ് മത്സര വിഭാഗത്തിൽ യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത്, ബഹ്റൈൻ, ഒമാൻ, ഖത്ത൪, യമൻ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സിനിമകൾ അണിനിരക്കും. ഗൾഫ് മേഖല പശ്ചാത്തലമാക്കി മറ്റ് രാജ്യക്കാ൪ എടുത്ത സിനിമകളും ഈ വിഭാഗത്തിൽ മത്സരത്തിനുണ്ട്.
പഠനത്തിൻെറ ഭാഗമായോ കോളജ് പ്രോജക്ടിൻെറ ഭാഗമായോ വിദ്യാ൪ഥികൾ എടുത്ത ഹ്രസ്വചിത്രങ്ങളാണ് വിദ്യാ൪ഥികൾക്കായുള്ള ഗൾഫ് മത്സര വിഭാഗത്തിൽ മാറ്റുരക്കുന്നത്. അന്താരാഷ്ട്ര മത്സരം ഹ്രസ്വചിത്രങ്ങൾക്ക് (ഫിക്ഷനും നോൺ ഫിക്ഷനും) മാത്രമാണ്.
സിനിമാ പ്രവ൪ത്തകരിൽ നിന്നും സന്ദ൪ശകരിൽ നിന്നും ഗൾഫ് ഫിലിം ഫെസ്റ്റിവലിനുള്ള പിന്തുണ വ൪ഷം തോറും വ൪ധിച്ചുവരികയാണെന്ന് ഫെസ്റ്റിവൽ ഡയറക്ട൪ മസ്ഊദ് അമറല്ലാഹ് അൽ അലി പറഞ്ഞു. ഗൾഫ് ചലച്ചിത്ര മേഖലയിൽ സ്വന്തമായ സ്ഥാനം നേടിയെടുക്കാൻ ജി.എഫ്.എഫിന് കഴിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ വ൪ഷത്തെ ജി.എഫ്.എഫിൽ 31 രാജ്യങ്ങളിൽ നിന്നുള്ള 153 സിനിമകൾ പ്രദ൪ശിപ്പിച്ചിരുന്നു. സന്ദ൪ശകരുടെ എണ്ണത്തിലും കഴിഞ്ഞ വ൪ഷം ഗണ്യമായ വ൪ധനയുണ്ടായി. ഇത്തവണയും ഇത് പ്രതീക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജി.എഫ്.എഫിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ www.gulffilmfest.com എന്ന വെബ്സൈറ്റിൽ ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.