ടാക്സി യാത്ര ചെലവേറും; ബസില്‍ തിരക്ക് വര്‍ധിക്കും

അബൂദബി: അബൂദബിയിൽ സ൪വീസ് നടത്തുന്ന സിൽവ൪ ടാക്സികളുടെ നിരക്ക് മേയ് ഒന്ന് മുതൽ വ൪ധിക്കുന്നത് ടാക്സി യാത്രാ ചെലവ് കൂട്ടും. ഹൃസ്വ ദൂരത്തിൽ പോകുന്നവരെ മാത്രമല്ല, ദീ൪ഘ ദൂരം പോകുന്നവരെയും ഇത് ബാധിക്കും. പ്രത്യേകിച്ച് രാത്രി 10ന് ശേഷം മിനിമം ചാ൪ജ് 10 ദി൪ഹമാക്കിയത് അവധി ദിനങ്ങളിലാണ് കൂടുതലായി ബാധിക്കുക. ഈ സാഹചര്യത്തിൽ ബസുകളിലെ തിരക്ക് വൻ തോതിൽ വ൪ധിക്കും. നിലവിൽ ടാക്സി യാത്ര തുടങ്ങുമ്പോൾ മീറ്ററിൽ കാണിക്കുന്ന ഫ്ളാഗ്ഫാൾ മൂന്നു ദി൪ഹം മേയ് ഒന്നു മുതൽ 50 ഫിൽസ് വ൪ധിച്ച് 3.50 ദി൪ഹമാകും. ഈ നിരക്ക് രാവിലെ ആറു മുതൽ രാത്രി 10 വരെയാണ്. രാത്രി 10ന് ശേഷമുള്ള ഫ്ളാഗ്ഫാൾ 3.60ൽ നിന്ന് 40 ഫിൽസ് വ൪ധിച്ച് നാല് ദി൪ഹമാകും. ഇതോടൊപ്പം കിലോമീറ്റ൪ നിരക്ക് പകൽ സമയം 27 ഫിൽസും രാത്രി 36 ഫിൽസുമാണ് വ൪ധിച്ചത്. രാവിലെ ആറു മുതൽ രാത്രി 10 വരെ ഒരു കിലോമീറ്ററിന് 1.33 നൽകുന്നതിന് പകരം ഇനി 1.60 വേണം. രാത്രി 10 മുതൽ രാവിലെ ആറു വരെ കിലോമീറ്ററിന് 36 ഫിൽസ് വ൪ധന വന്നതോടെ 1.69 ആകും.
മേയ് ഒന്നു മുതൽ രണ്ടു കിലോമീറ്റ൪ ദൂരത്തിൽ പകൽ സമയം യാത്ര ചെയ്യുന്ന ഒരാൾക്ക് യാത്ര തുടങ്ങുമ്പോഴുള്ള ഫ്ളാഗ്ഫാൾ നിരക്കിൽ 50 ഫിൽസും രണ്ടു കിലോമീറ്റ൪ നിരക്കിൽ 54 ഫിൽസും ചേ൪ത്ത് 1.04 ദി൪ഹം അധികം വേണ്ടിവരും. ദൂരം കൂടുന്നതിനനുസരിച്ച് കിലോമീറ്റ൪ നിരക്കിലെ വ൪ധന ബാധിക്കും.
അതേസമയം, രാത്രി 10ന് ശേഷമാണെങ്കിൽ മിനിമം ചാ൪ജ് 10 ദി൪ഹം നൽകണം. അവധി ദിനങ്ങളിൽ രാത്രി വൈകിയും ടാക്സികളെ ആശ്രയിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. എന്നാൽ, ഏറ്റവും കുറഞ്ഞ ദൂരത്തിൽ യാത്ര ചെയ്താലും ഇവ൪ 10 ദി൪ഹം നൽകേണ്ടിവരും.
നിരക്ക് വ൪ധന പ്രാബല്യത്തിൽ വരുന്നതോടെ കൂടുതൽ പേ൪ ബസിനെ ആശ്രയിക്കുന്ന സാഹചര്യമാണുണ്ടാവുക. അടിയന്തര ആവശ്യമില്ലാത്തവ൪ക്ക് ബസിൽ സിറ്റിയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഒരു ദി൪ഹം ചെലവിൽ എത്താം. സിറ്റിക്ക് പുറത്ത് പോകുന്ന ബസിൽ രണ്ടും വിമാനത്താവളത്തിലേക്കുള്ള ബസിൽ മൂന്നും ദി൪ഹമാണ് നിരക്ക്. രണ്ടക്ക നമ്പറിൽ അൽ വഹ്ദ മാൾ, മറീന മാൾ, കോടതി, റാസ് അൽ അഖ്ദ൪, മിന സൂഖ്, ഇന്ത്യ സോഷ്യൽ സെൻറ൪, കാരിഫോ൪ തുടങ്ങിയ സ്ഥലങ്ങളിലേക്ക് സ൪വീസ് നടത്തുന്ന ബസിൽ ഒരു ദി൪ഹം മതി. മുസഫ, ബനിയാസ്, ഖലീഫ സിറ്റി, യാസ് ദ്വീപ്, ശഹാമ, മഫ്റഖ് തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകുന്ന മൂന്നക്ക നമ്പ൪ ബസുകളിൽ രണ്ടു ദി൪ഹമാണ് നിരക്ക്. വിമാനത്താവളത്തിലേക്ക് പോകുന്ന ബസിന് മൂന്നു ദി൪ഹം നൽകണം. നേരത്തെ പഴയ മൽസ്യ മാ൪ക്കറ്റ് പരിസരത്തു നിന്നാണ് വിമാനത്താവളത്തിലേക്ക് ബസ് പുറപ്പെട്ടിരുന്നത്. ഇപ്പോൾ എയ൪പോ൪ട്ട് സിറ്റി ടെ൪മിനലിൽ നിന്നാണ് പോകുന്നത്.
ഒരു ദി൪ഹം നിരക്കുള്ള ബസിൽ പതിവായി യാത്ര ചെയ്യുന്നവ൪ക്ക് ഗതാഗത വകുപ്പിൻെറ ‘ഉജ്റ’ കാ൪ഡ് ഉപയോഗിക്കാം. 40 ദി൪ഹം നൽകി കാ൪ഡ് വാങ്ങിയാൽ, ആദ്യ യാത്ര തുടങ്ങുന്ന തിയതി മുതൽ ഒരു മാസമാണ് കാലാവധി. ഒരു ദിവസം എത്ര തവണയും യാത്ര ചെയ്യാമെന്നതാണ് ഏറ്റവും വലിയ നേട്ടം. ഇത് സാധാരണക്കാ൪ക്ക് വളരെ ആശ്വാസമാണെന്ന് പതിവ് യാത്രക്കാരൻ പി. മുഹമ്മദ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.  ഒരു ദിവസം എത്ര തവണയും സിറ്റിക്കകത്ത് ബസിൽ യാത്ര ചെയ്യാൻ പ്രത്യേക ടിക്കറ്റും ലഭ്യമാണ്. മൂന്നു ദി൪ഹമാണ് നിരക്ക്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.