ത്വാഇഫില്‍ മഴ തുടരുന്നു; തടയണകളില്‍ ജലനിരപ്പ് കൂടി

ത്വാഇഫ്: ത്വാഇഫ് മേഖലയിൽ വീണ്ടും മഴ. ഇന്നലെയും ത്വാഇഫിൻെറ വിവിധ ഭാഗങ്ങളിൽ നല്ല മഴയുണ്ടായി. ത്വാഇഫ് പട്ടണത്തിലും ഹലഖ, സയ്സിദ്, റുവൈദ, അശീറ എന്നിവിടങ്ങളിലുമാണ് മഴയുണ്ടായത്. പ്രദേശത്തെ ചില താഴ്വരകളിൽ വെളളം കവിഞ്ഞൊഴുകി. മഴയുണ്ടാകുന്ന സമയത്ത് താഴ്വരകളിലൂടെ യാത്ര ചെയ്യരുതെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തുട൪ച്ചയായുണ്ടായ മഴയെ തുട൪ന്ന് കറാ, തു൪ബ തടയണകളിൽ ജലനിരപ്പ് കൂടി. മഴയെ തുട൪ന്ന് ത്വാഇഫിൻെറ തെക്ക് ഭാഗത്തെ ഗ്രാമങ്ങളിൽ വൈദ്യുതി ബന്ധം നിലച്ചു. ഹവിയയിലെ വീട്ടുമുറ്റത്ത് മഴക്കുഴിൽ വീണ് ഒരു വ്യദ്ധനും കിണറ്റിൽ വീണ് പതിനൊന്ന് വയസുകാരനും മരിച്ചതായി സിവിൽ ഡിഫൻസ് പറഞ്ഞു.  തു൪ബ മേഖലയിൽ 10മണിക്കൂറോളം വൈദ്യുതി ബന്ധം തകറാറിലായി.
മക്കയിലും പരിസരങ്ങളിലും വ്യാഴാഴ്ച വൈകുന്നേരമുണ്ടായ കനത്ത മഴയിൽ വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി റിപ്പോ൪ട്ടുണ്ട്. മക്കയിലെ നവാരിയയിൽ ചുമരും അസീസിയയിൽ മേൽക്കൂരയും തക൪ന്നതായി സിവിൽ ഡിഫൻസ് വ്യക്തമാക്കി. മൂന്ന് ഷോക്കേറ്റ സംഭവമുണ്ടായി. മൂന്നിടത്തുണ്ടായ അഗ്നിബാധ സിവിൽ ഡിഫൻസ് അണച്ചു. സഹായം തേടി കൊണ്ടുള്ള 400 ഓളം കാളുകൾ ലഭിച്ചിരുന്നു. ഉംറ, നവാരിയ എന്നിവിടങ്ങളിൽ വാഹനം വെള്ളത്തിൽ കുടുങ്ങിയുള്ള 11 അപകടങ്ങളുണ്ടായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.