പരിസ്ഥിതി ഭീഷണിയുയര്‍ത്തി ജഹ്റയിലെ ടയര്‍ മല

കുവൈത്ത് സിറ്റി: ഉപയോഗംകഴിഞ്ഞ ടയറുകളുടെ വൻ കൂമ്പാരം പരിസ്ഥിതിക്ക് ഭീഷണിയുയ൪ത്തി കുന്നുകൂടുന്നു. ജഹ്റ സിറ്റി, സഅദ്് അബ്ദുല്ല എന്നിവിടങ്ങളിൽനിന്ന് അഞ്ച് കിലോമീറ്റ൪ മാറി റഹിയ ഏരിയയിലാണ് കണ്ണെത്താ ദൂരം പരന്നുകിടക്കുന്ന പഴയ ടയറുകളുടെ വൻമല തന്നെ രൂപപ്പെട്ടിരിക്കുന്നത്.
രാജ്യത്തിൻെറ എല്ലാ ഭാഗങ്ങളിൽനിന്നുമെത്തുന്ന ഉപേക്ഷിക്കപ്പെട്ട ടയറുകളാണ് ഇവിടെ സംഭരിക്കുന്നത്. കുവൈത്ത് മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള ഔദ്യാഗിക സംവിധാനമാണിത്. കഴിഞ്ഞ ദിവസം അൽ വത്വൻ ചാനൽ നടത്തിയ അന്വേഷണത്തിൽ ഏകദേശാ 50 ലക്ഷം ടയറുകളെങ്കിലും ശേഖരത്തിൽ ഉണ്ടാവുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.
കാലങ്ങളായി രാജ്യത്തെ സ്വദേശികളും വിദേശികളുമടക്കം ഓടിച്ചുവന്ന വാഹനങ്ങളുടെ ടയറുകൾ ഗാരേജുകളിൽനിന്നും വ൪ക്ക്ഷോപ്പുകളിൽനിന്നും ബലദിയ ബോക്സുകളിലേക്കും തുട൪ന്ന് ഇവിടേക്കുമാണ് എത്തിക്കൊണ്ടിരിക്കുന്നത്. വാഹനങ്ങളുടെ മറ്റ് പാ൪ട്സുകൾ അങ്കാറയിലെ സ്ക്രാപ്യാഡിലേക്കാണ് പോകുന്നതെങ്കിൽ ആ൪ക്കും വേണ്ടാത്തതായിമാറുന്ന ടയറുകൾ ഭൂമിക്ക് ഭാരമായി റഹിയയിലേക്കാണ് ഒഴുകുന്നത്.
പരിസ്ഥിതി സംരക്ഷണ സമിതിയും പ്രവ൪ത്തകരും ടയ൪ മല ഭാവിയിൽ രാജ്യത്തിന് നിയന്ത്രിക്കാനാവാത്ത ഭീഷണിയാവാനുള്ള സാധ്യതയെപ്പറ്റി മുന്നറിയിപ്പാണ് നൽകുന്നത്. ഏതെങ്കിലും കാരണവശാൽ എപ്പോഴെങ്കിലും ടയ൪ ശേഖരത്തിന് തീപിടിച്ചാൽ ഉണ്ടായേക്കാവുന്ന അഗ്നിബാധ അധിനിവേശകാലത്ത് എണ്ണക്കിണറുകൾക്ക് തീപിടിച്ചപ്പോഴുണ്ടായ അഗ്നിബാധയേക്കാൾ ശക്തമായിരിക്കുമെന്ന് ഇവ൪ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ മുഴുവൻ ഫയ൪ഫോഴ്സ് യൂനിറ്റുകളും ശ്രമിച്ചാൽ തന്നെയും കെടുത്താൻ പറ്റാത്തതരത്തിലേക്കായിരിക്കും ആ ദുരന്തം ചെന്നെത്തുകയെന്നും അവ൪ മുന്നറിയിപ്പ് നൽകുന്നു.
ഭാവിയിലെ ആവശ്യം കണ്ട് ഇപ്പോഴുള്ള ഭാഗത്തോട് ചേ൪ന്ന് കൂടുതൽ സ്ഥലം അനുവദിക്കണമെന്ന് സ൪ക്കാ൪ ആവശ്യപ്പെട്ടുവെങ്കിലും ജഹ്റ മുനിസിപ്പാലിറ്റി ഇതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. അടുത്ത കാലത്തായി ഇക്കാര്യത്തിൽ പരിസരവാസികൾ അധികൃതരോട് പ്രതിഷേധം പ്രകടിപ്പിച്ചുതുടങ്ങിയിട്ടുണ്ട്. ഇതരരാജ്യങ്ങളിലേതുപോലെ ഉപയോഗിച്ചുകഴിഞ്ഞ ടയറുകൾ മറ്റ് ഉൽപ്പന്നങ്ങളാക്കി മാറ്റുന്ന സംവിധാനം ഇല്ലാത്തതിനാലും നശിപ്പിക്കാനുള്ള പുതിയ രീതി സ്വീകരിക്കാത്തതിനാലുമാണ് ഇവ കുന്നുകൂടുന്നത്. പ്ളാസ്റ്റിക് ഉൽപന്നങ്ങളും ടയറുകളും സാധാരണഗതിയിൽ നശിക്കണമെങ്കിൽ ചുരുങ്ങിയത് ആയിരം വ൪ഷമെങ്കിലും വേണ്ടിവരുമെന്നാണ് വിദഗ്ധ൪ പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.