ഇന്ത്യാ സന്ദര്‍ശനം അമീറിനെ അനുഗമിക്കുന്നത് നൂറംഗ സംഘം

ദോഹ: ഈ മാസം എട്ട്, ഒമ്പത്, പത്ത് തീയതികളിൽ നടത്തുന്ന ഇന്ത്യാ സന്ദ൪ശനത്തിൽ ഖത്ത൪ അമീ൪ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയെ അനുഗമിക്കുന്നത് നൂറിലധികം അംഗങ്ങളടങ്ങിയ പ്രതിനിധി സംഘം. പ്രമുഖ ക്യാമ്പിനറ്റ് മന്ത്രിമാ൪, പെതു, സ്വകാര്യ മേഖലാ കമ്പനികളുടെ തലവൻമാ൪ തുടങ്ങിയവ൪ പ്രതിനിധി സംഘത്തിലുണ്ടായിരിക്കും. പത്നി ശൈഖ മൗസ ബിൻത് നാസറും അമീറിനെ അനുഗമിക്കുന്നുണ്ട്. അമീ൪ മൂന്നാം തവണയും ശൈഖ മൗസ രണ്ടാം തവണയുമാണ് ഇന്ത്യ സന്ദ൪ശിക്കുന്നത്.
ഊ൪ജം, വിദ്യാഭ്യാസം, നിയമ സഹകരണം, ഇരു രാജയങ്ങളിലും പരസ്പര നിക്ഷേപം വള൪ത്തൽ, ശാസ്ത്ര സാങ്കേതികവിദ്യ, സംസ്കാരം, സിവിൽ വ്യോമയാനം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് ഏതാനും കരാറുകളും ധാരണാപത്രങ്ങളും സന്ദ൪ശന വേളയിൽ ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവെക്കുമെന്നാണ് കരുതുന്നത്. ഇരുരാജ്യങ്ങളും തമ്മിൽ ഇതാദ്യമായി തടവുകാരെ കൈമാറ്റം ചെയ്യുന്നതുസംബന്ധിച്ചും കരാ൪ ഒപ്പിടുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന് പുറമെ പരസ്പര സഹകരണം സംബന്ധിച്ച് ഇന്ത്യൻ റിസ൪വ് ബാങ്കും ഖത്ത൪ സെൻട്രൽ ബാങ്കും തമ്മിലും ധാരണാപത്രം ഒപ്പുവെക്കും. ധനമന്ത്രി യൂസുഫ് ഹുസൈൻ കമാൽ, ഊ൪ജ, വ്യവസായമന്ത്രി ഡോ. മുഹമ്മദ് ബിൻ സാലിഹ് അൽ സാദ:, വിദേശകാര്യ സഹമന്ത്രി ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽ അതിയ്യ, ഖത്തറിൻെറ അറ്റോ൪ണി ജനറൽ ഡോ. അലി ബിൻ ഫിതായിസ് അൽ മ൪റി എന്നിവ൪ക്ക് പുറമെ ഖത്ത൪ പെട്രോളിയം, ഖത്ത൪ പെട്രോളിയം ഇൻറ൪നാഷനൽ, റാസ്ഗ്യാസ്, ഖത്ത൪ എയ൪വെയ്സ്, ഖത്ത൪ ഇൻവെസ്റ്റ്മെൻറ് അതോറിറ്റി, ഖത്ത൪ ഫൗണ്ടേഷൻ, ഖത്ത൪ സയൻസ് ആൻറ് ടെക്നോളജി പാ൪ക്ക്, ഹസാദ് ഫുഡ്, ഹമദ് മെഡിക്കൽ കോ൪പറേഷൻ എന്നിവയുടെ തലവൻമാരും അമീറിനെ അനുഗമിക്കുന്ന സംഘത്തിൽ ഉൾപ്പെടുന്നു.
സുപ്രധാനമേഖലകളുമായി ബന്ധപ്പെട്ട് ബില്ല്യൺകണക്കിന് ഡോളറിൻെറ കരാറുകൾ ഒപ്പുവെക്കുന്ന സന്ദ൪ശനം ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിലെ നാഴികക്കല്ലായി മാറുമെന്നാണ് കരുതപ്പെടുന്നത്. 1999ലും 2005ലുമാണ് ഇതിന് മുമ്പ് ഖത്ത൪ അമീ൪ ഇന്ത്യ സന്ദ൪ശിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.