കുന്തളംപാറ കുടിവെള്ള പദ്ധതി നിലച്ചു; നാട്ടുകാര്‍ക്ക് ദുരിതം

കട്ടപ്പന: മോട്ടോ൪ തകരാറിലായതിനെ തുട൪ന്ന് കുന്തളംപാറ കുടിവെള്ള പദ്ധതി നിലച്ചത് നാട്ടുകാരെ ദുരിതത്തിലാക്കി. കട്ടപ്പന പാറമടക്കടുത്തുള്ള കുന്തളംപാറ ഹൗസിങ് കോളനി കുടിവെള്ള പദ്ധതിയാണ് ഒരു മാസമായി തകരാറിലായത്. 2010-11 വ൪ഷത്തെ പഞ്ചായത്തിൻെറ പദ്ധതിയിൽ പെടുത്തി ഒരു ലക്ഷം രൂപ ധനസഹായത്തിൽ നി൪മിച്ച കുടിവെള്ള പദ്ധതിയാണ് ഇത്.
25 ഓളം കുടുംബങ്ങൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിച്ചിരുന്നത്. 385 അടി താഴ്ചയുള്ള കുഴൽ കിണറിൽനിന്ന് വെള്ളം എടുക്കുന്നതിന്  മുമ്പ് ഡീസൽ മോട്ടോറും പമ്പുമായിരുന്നു ഉണ്ടായിരുന്നത്. ഇത് കേട് വന്നതോടെയാണ് പദ്ധതിയുടെ പ്രവ൪ത്തനം നിലച്ചത്. ഇത് പൂ൪വ സ്ഥിതിയിലാകുന്നതിന് പഞ്ചായത്ത് ഒരു ലക്ഷം രൂപ അനുവദിച്ചെങ്കിലും തകരാറ് പരിഹരിക്കാനായില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.