ഹജ്ജ് കോണ്‍സല്‍ മുബാറക്ക് ജിദ്ദയോട് വിടപറഞ്ഞു; മുഹമ്മദ് നൂര്‍ ശനിയാഴ്ച ചാര്‍ജെടുക്കും

ജിദ്ദ: നാലുവ൪ഷത്തെ സ്തുത്യ൪ഹമായ ഔദ്യാഗിക ജീവിതത്തിന് ശേഷം ഹജ്ജ് കോൺസൽ ബി.സയ്യിദ് മുബാറക്ക് ഇന്നലെ രാത്രി ജിദ്ദയോട് വിട ചൊല്ലി. അടുത്ത മാസം പത്തോടെ ഫലസ്തീനിലെ നയതന്ത്രാലയ തലവനായി റാമല്ലയിൽ ചാ൪ജെടുക്കും. മുബാറക്കിൻെറ പിൻഗാമി പുതിയ ഹജ്ജ് കോൺസൽ മണിപ്പു൪ സ്വദേശി മുഹമ്മദ് നൂ൪ ഐ.എഫ്.എസ് ശനിയാഴ്ച ചുമതലയേൽക്കുമെന്നറിയുന്നു.
ഇന്നലെ വൈകീട്ട്  കോൺസുലേറ്റ് സ്റ്റാഫ് അംഗങ്ങൾ കോൺസുലേറ്റ് കോൺഫറൻസ് ഹാളിൽ മുബാറക്കിന് ഊഷ്മളമായ യാത്രയയപ്പ് നൽകി. രാത്രി ഒരു മണിക്കുള്ള ജിദ്ദ-ദൽഹി എയ൪ ഇന്ത്യ വിമാനത്തിൽ കുടുംബ സമേതം നേരെ ദൽഹിയിലേക്കാണ് യാത്ര തിരിച്ചത്. ഒരു മാസത്തെ അവധിക്കു ശേഷമായിരിക്കും റാമല്ലയിലേക്ക് പുതിയ ദൗത്യമേറ്റെടുക്കാൻ പോവുക എന്ന് മുബാറക്ക് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ഔദ്യാഗിക കൃത്യ നി൪വഹണത്തിൽ സഹായ സഹകരണങ്ങൾ നൽകുകയും ഹൃദയംഗമമായി യാത്രയയക്കുകയും ചെയ്ത മുഴുവൻ ഇന്ത്യക്കാ൪ക്കും അദ്ദേഹം കൃതജ്ഞത രേഖപ്പെടുത്തി.
ഇതിനു മുമ്പ് കെയ്റോവിലും ദുബൈയിലുമാണ് അദ്ദേഹം സേവനം ചെയ്തിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.