ഭിക്ഷാടനത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ആളെ പിടികൂടി

ജിദ്ദ: കോ൪ണിഷിലും കച്ചവട കോംപ്ളക്സുകൾക്കടുത്തും ഭിക്ഷാടകരെ എത്തിക്കുന്ന ആൾ പൊലീസ് പിടിയിലായി. ഒരു വീട് വാടകക്കെടുത്ത് ഭിക്ഷാടകരെ താമസിപ്പിച്ചുവരികയായിരുന്നു ഇയാൾ. കോ൪ണിഷിലും  മറ്റും ഒരാൾ ഇങ്ങനെ ഭിക്ഷാടകരെ എത്തിക്കുന്നുണ്ടെന്ന വിവരത്തിൻെറ അടിസ്ഥാനത്തിൽ രഹസ്യാന്വേഷണ വിഭാഗം നടത്തിയ നിരീക്ഷണത്തിലാണ് ഇയാൾ പിടിയിലായത്.
 ഭിക്ഷാടക൪ക്ക് താമസസൗകര്യം നൽകിയതിന് പിടിയിലായ ആൾ ഇഖാമയോടെ രാജ്യത്ത് കഴിയുന്ന ആളാണെന്ന് പൊലീസ് വക്താവ് പറഞ്ഞു. കുട്ടികളും പ്രായം കൂടിയവരായ സ്ത്രീകളും പുരുഷൻമാരുമടക്കം നിരവധി ഭിക്ഷാടക൪ ഇയാളുടെ കീഴിലുള്ളതായി അദ്ദേഹം സമ്മതിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.