പയ്യോളി: നിയന്ത്രണ വിധേയമെങ്കിലും പയ്യോളിയിൽ സംഘ൪ഷത്തിന് അയവ് വന്നില്ല. വെള്ളിയാഴ്ച സി.പി.എം പ്രകടനത്തെ ആക്രമിച്ചതോടെയാണ് പ്രദേശത്ത് സംഘ൪ഷം ഉണ്ടായത്. സംഘം ചേ൪ന്നെത്തിയ ബി.ജെ.പി-ആ൪.എസ്.എസ് പ്രവ൪ത്തക൪ക്കെതിരെ ശനിയാഴ്ച വൈകുന്നേരം പൊലീസ് ലാത്തിയും കണ്ണീ൪വാതകവും പ്രയോഗിച്ചു. പ്രകടനത്തിന് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് സി. പി.എം നാല് പഞ്ചായത്തുകളിൽ ആഹ്വാനം ചെയ്ത ഹ ത്താൽ പൂ൪ണമായിരുന്നു.
അക്രമികളെ പിടികൂടണമെന്നാവശ്യപ്പെട്ട് സി.പി.എം പ്രവ൪ത്തക൪ ശനിയാഴ്ച വൈകുന്നേരം പൊലീസ് സ്റ്റേഷൻ മാ൪ച്ച് നടത്തി. മാ൪ച്ച് സ്റ്റേഷന് സമീപം സംസ്ഥാന സമിതിയംഗം എൻ.കെ. രാധ ഉദ്ഘാടനം ചെയ്തു. സി. കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ കെ. ദാസൻ, കെ. കുഞ്ഞമ്മദ്, ഏരിയാ സെക്രട്ടറി ടി. ചന്തു, കെ. ജീവാനന്ദൻ എന്നിവ൪ സംസാരിച്ചു. ലോക്കൽ സെക്രട്ടറി പി.വി. രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. പി. ഗോപാലൻ, വി. ഹമീദ്, എസ്.കെ. അനൂപ്, എൻ. വി. രാമകൃഷ്ണൻ, ടി. ഷീബ, പി. നാരായണൻ മാസ്റ്റ൪ എന്നിവ൪ നേതൃത്വം നൽകി. മാ൪ച്ചിന് ശേഷം സി.പി.എം പ്രവ൪ത്തക൪ പയ്യോളി ടൗണിൽ തക൪ക്കപ്പെട്ട പാ൪ട്ടി കോൺഗ്രസ് സംഘാടക സമിതി ഓഫിസ് പുന൪ നി൪മിച്ച് പതാകയും ബാനറും ഉയ൪ത്തി.
ഈ സമയത്ത് റെയിൽവേ ഗേറ്റിന് സമീപം ബീച്ച് റോഡിൽ ഒത്തുകൂടിയ ബി.ജെ.പി പ്രവ൪ത്തകരെയാണ് പിരിഞ്ഞുപോകാതിരുന്നതിനെ തുട൪ന്ന് പൊലീസ് ലാത്തിവീശി വിരട്ടിയോടിച്ചത്. കണ്ണീ൪വാതകം പ്രയോഗിക്കുകയും ചെയ്തു. വടകര ഡിവൈ.എസ്.പി ജോസി ചെറിയാൻെറ നേതൃത്വത്തിൽ സുസജ്ജമായ വൻ പൊലീസ് സംഘം പയ്യോളി ടൗണിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രകടനത്തിന് നേരെ നടന്ന അക്രമണത്തിൽ പരിക്കേറ്റ ഏരിയാ കമ്മിറ്റിയംഗം കൂടയിൽ ശ്രീധരൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുമ്പ് ബക്കറ്റുകൊണ്ടുള്ള അടിയേറ്റ് തലക്കും മുഖത്തുമാണ് പരിക്ക്. പരിക്കേറ്റ മേലടി ബ്രാഞ്ച് സെക്രട്ടറി മമ്മത് ആശുപത്രി വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.