വൈക്കം: രാഷ്ട്രീയ നേതാക്കൾക്ക് സമൂഹത്തിൽ സ്വാധീനം കുറഞ്ഞുവരികയും ജാതി, മത നേതാക്കൾക്ക് സ്വാധീനം കുടിവരികയും ചെയ്യുന്ന പ്രവണതയാണ് ഉള്ളതെന്ന് സ്പീക്ക൪ ജി. കാ൪ത്തികേയൻ.
വൈക്കം സത്യഗ്രഹത്തിൻെറ 87ാം വാ൪ഷികം സത്യഗ്രഹസ്മാരക ഹാളില ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതിവ്യവസ്ഥ മാറിയെന്ന് അഭിമാനിക്കുന്നുണ്ടെങ്കിലും രാജ്യത്ത് ഇന്നും ഉച്ചനീചത്വം നിലനിൽക്കുന്നതായി മുഖ്യപ്രഭാഷണം നടത്തിയ കെ. അജിത് എം.എൽ.എ പറഞ്ഞു. നഗരസഭാ അധ്യക്ഷ ശ്രീലത ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. അബ്ദുസ്സലാം റാവുത്ത൪, ഷഡാനനൻ നായ൪, കെ.പി. ലെനിൻ, എസ്.ഡി. സുരേഷ് ബാബു, അനിത ജി. നായ൪ തുടങ്ങിയവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.