സലാല: എ൪ത്ത് അവ൪ ആചരണത്തിൻെറ ഭാഗമായി യൂത്ത് അസോസിയേഷൻ ഓഫ് സലാല (യാസ്) ഒത്തുചേരൽ സംഘടിപ്പിക്കുന്നു. ലോകമെങ്ങും വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ ഇന്ന് രാത്രി 8.30 മുതൽ 9.30 വരെ വൈദ്യുതി ഉപകരണങ്ങളും വിളക്കുകളും അണച്ച് ദിനാചരണത്തിൽ പങ്കുവഹിക്കുമ്പോൾ സലാലയിലെ എല്ലാവിഭാഗം ജനങ്ങളും ഈ സംരംഭത്തിൻെറ ഭാഗമാകണമെന്ന് യാസ് അഭ്യ൪ഥിച്ചു.
രണ്ടാഴ്ചയായി യാസ് നടത്തിയ കാമ്പയിനിലൂടെ ‘ഭൂമിയെ സംരക്ഷിക്കൂ, വരും തലമുറയെ രക്ഷിക്കൂ’ എന്ന സന്ദേശം പ്രചരിപ്പിച്ചിരുന്നു.
വൈദ്യുതിയുടെ അമിതോപയോഗം നിയന്ത്രിക്കുക, പാഴാകാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുക തുടങ്ങിയ വിഷയങ്ങളിൽ യാസ് ബോധവൽക്കരണം നടത്തി. രാത്രി 8.30ന് ഐഡിയൽ സെൻററിൽ നടക്കുന്ന ഒത്തുചേരലിൽ പരിസ്ഥിതി സംരക്ഷണത്തിൻെറ പ്രാധാന്യം, പരിസ്ഥിതി മലിനീകരണം ഉയ൪ത്തുന്ന പ്രശ്്നങ്ങൾ എന്നീ വിഷയങ്ങൾ ച൪ച്ച ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.