സീബില്‍ ലഹരിമരുന്ന് കേസില്‍ 36 പേര്‍ പിടിയില്‍

മസ്കത്ത്: ലഹരിമരുന്ന് വിൽപനയും ഉപയോഗവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 36 പേരെ രണ്ടുകേസുകളിലായി പൊലീസ് പിടികൂടി. 28 പേരെ സീബ് വിലായത്തിൽ നിന്നാണ് റോയൽ ഒമാൻ പൊലീസിൻെറ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അറസ്റ്റ് ചെയ്തത്.  ലഹരി മരുന്ന് ആവശ്യക്കാ൪ക്ക് എത്തിക്കുന്ന സംഘത്തെ കുറിച്ച് ലഭിച്ച രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് സംഘത്തെ പൊലീസ് വലയിലാക്കിയത്. ഇവരിൽ 17 പേരെ അൽഖൂദ് മേഖലയിൽ നിന്ന് അറസ്റ്റ് ചെയ്തപ്പോൾ 11 പേരെ മബേലയിൽ നിന്നാണ് പിടികൂടിയത്.
ഇവ൪ ഉപയോഗിച്ചിരുന്ന ലഹരിമരുന്നിൻെറ വൻ ശേഖരവും മയക്കുമരുന്ന് കുത്തിവെക്കാൻ ഉപയോഗിച്ചിരുന്ന സിറിഞ്ചുകളും പൊലീസ് പിടിച്ചെടുത്തു. പിടിയിലായവരിൽ പലരും നേരത്തേ ക്രിമിനൽകേസുകളിൽ പിടിയിലായവരും ക്രമിനൽ പശ്ചാത്തലമുള്ളവരുമാണെന്ന് പൊലീസ് അറിയിച്ചു.
മറ്റൊരു കേസിൽ ലഹരിമരുന്ന് വിരുദ്ധസേന 166 ഹെറോയിൻ കാപ്സ്യൂളുകളുമായി എട്ട് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മയക്കുമരുന്ന് കേസിൽ ഇത്രയും പേ൪ ഒരുമിച്ച് പിടിയിലാകുന്നത് ആദ്യമായാണെന്ന് പൊലീസ് വ്യക്തമാക്കി. പിടിയിലായവരെ പബ്ളിക് പ്രോസിക്യൂഷന് കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.