മസ്കത്ത്: രാജ്യത്തെ കെട്ടിടങ്ങളിൽ നിയമം അനുശാസിക്കുന്ന അഗ്നിശമന-സുരക്ഷാ സംവിധാനങ്ങൾ ഏ൪പ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് സിവിൽഡിഫൻസ് ജനറൽ അഡ്മിനിസ്ട്രേഷൻ പരിശോധന ക൪ശനമാക്കുന്നു. കമ്പനി കെട്ടിട്ടങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, ഫാക്ടറികൾ എന്നിവ പൊതുമേഖലയിലായാലും സ്വകാര്യമേഖലയിലായും സിവിൽ ഡിഫൻസ് മുന്നോട്ടുവച്ച സുരക്ഷാക്രമീകരണങ്ങൾ ഏ൪പ്പെടുത്താൻ ബാധ്യസ്ഥരാണ്. എന്നാൽ, പല കെട്ടിട ഉടമകളും ഇത്തരം സുരക്ഷാനി൪ദേശങ്ങൾ പാലിക്കുന്നില്ലെന്ന് ശ്രദ്ധയിൽപെട്ട പശ്ചാത്തലത്തിലാണ് കെട്ടിടങ്ങളിൽ പരിശോധന ക൪ശനമാക്കുന്നത്. നിയമലംഘനം കണ്ടെത്തിയാൽ കെട്ടിടഉടമകൾക്ക് കനത്തപിഴ ഈടാക്കും. സുരക്ഷാക്രമീകരണങ്ങൾ സ്ഥാപിക്കുന്നതിൽ കെട്ടിടഉടമ വീഴ്ചവരുത്തുന്നുവെങ്കിൽ അവരുടെ എല്ലാ സ൪ക്കാ൪ ഇടപാടുകളും തടയുന്നതുൾപ്പെടെയുള്ള ക൪ശന നടപടികളുണ്ടാകും. പിന്നീട് കേസ് പബ്ളികപ്രോസിക്യൂഷനും കോടതിക്കും കൈമാറും.
അശാസ്ത്രീയമായ വയറിങ്, ഇലക്ട്രിക് കണക്ഷൻ രീതികൾ, അഗ്നിശമന സംവിധാനങ്ങൾ യഥാസമയം അറ്റകുറ്റപണികൾ നടത്തി സംരക്ഷിക്കാത്തത്, കെട്ടിടങ്ങളിൽ വസ്തുക്കൾ അശാസ്ത്രമായി സൂക്ഷിക്കുന്നത്, ഇന്ധന ചോ൪ച്ച എന്നിവയാണ് പ്രധാനമായും അഗ്നിബാധക്ക് വഴിവെക്കുന്നതെന്ന് അധികൃത൪ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.