ഐ.സി.സി: വിജയം മലയാളികള്‍ കൈയ്യടക്കി

ദോഹ: ഇന്ത്യൻ കൾച്ചറൽ സെൻററിൻെറ (ഐ.സി.സി) പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതിന് ഇന്നലെ നടന്ന വോട്ടെടുപ്പിൽ വിജയം മലയാളികൾ കൈയ്യടക്കി. മാനേജ്മെൻറ് കമ്മിഅംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട അഞ്ച് പേരും മലയാളികളാണ്. പ്രസിഡൻറായി തരുൺ കുമാ൪ ബസു നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പ്രസിഡൻറ് സ്ഥാനത്തേക്ക് ഇദ്ദേഹം മാത്രമേ പത്രിക  സമ൪പ്പിച്ചിരുന്നുള്ളൂ.
ഇന്നലെ വൈകിട്ട് ഐ.സി.സി അശോകാ ഹാളിൽ നടന്ന തെരഞ്ഞെടുപ്പിൽ 284 പേ൪ വോട്ട് രേഖപ്പെടുത്തി. രണ്ട് വോട്ട് അസാധുവായി.  മാനേജ്മെൻറ് കമ്മിറ്റിയിലെ അഞ്ചംഗങ്ങളുടെ സ്ഥാനത്തേക്ക് 11 പേരാണ് മൽസരരംഗത്തുണ്ടായിരുന്നത്. വിജയികൾ (ലഭിച്ച വോട്ട് ബ്രാക്കറ്റിൽ):  സതീഷ് (185), ഗിരീഷ്കുമാ൪ (175), വി.എ. ഗോപിനാഥ് (171), പി.എം അബൂബക്ക൪ (അബു കാട്ടിൽ-147), സാം കുരുവിള (165). വണ്ടൂ൪ അബൂബക്ക൪ 133), സാഖിബ് റാസാഖാൻ (86), സയിദ് അലി (52), സി.കെ ആനന്ദൻ (27), അഞ്ജൻ കുമാ൪ ഗാംഗുലി (110), പി. ഉണ്ണികൃഷ്ണൻ (93)എന്നിവ൪ പരാജയപ്പെട്ടു. ഇന്നലെ വൈകിട്ട് ഏഴരയോടെ ആരംഭിച്ച വോട്ടെണ്ണൽ രാത്രി പത്തരയോടെയാണ് സമാപിച്ചത്. മാനേജ്മെൻറ് കമ്മിറ്റിയിലേക്കുള്ള മറ്റ് അഞ്ചംഗങ്ങളെ പിന്നീട് അംബാസഡ൪ നാമനി൪ദേശം ചെയ്യും.
കെ.എം വ൪ഗീസ് പ്രസിഡൻറായ നിലവിലുള്ള ഭരണസമിതിയുടെ കാലാവധി ഇന്നലെ പൂ൪ത്തിയായി.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.