കോട്ടയം: നഗരത്തിൽ ഏപ്രിൽ ഒന്ന് മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ഗതാഗതക്രമീകരണം ഏ൪പ്പെടുത്താൻ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി തീരുമാനിച്ചു. രാവിലെ 8.30 മുതൽ 11 വരെയും വൈകുന്നേരം 3.30 മുതൽ ആറ് വരെയും ടൗണിൽ ഭാരവണ്ടികൾ അനുവദിക്കില്ല. എന്നാൽ പാൽ, വെള്ളം, പെട്രോൾ തുടങ്ങിയ അവശ്യവസ്തുക്കൾ കയറ്റിയ വണ്ടികൾക്ക് നിയന്ത്രണം ബാധകമല്ല.
റെയിൽവേ ഗുഡ്ഷെഡിൽ നിന്ന് തെക്കുഭാഗത്തേക്ക് പോകേണ്ട ഭാരവണ്ടികൾ നാഗമ്പടം ഗ്രീൻപാ൪ക്ക് ജങ്ഷൻ, ടി.എം.എസ്.ജങ്ഷൻ, സെൻറ് ജോസഫ് ജങ്ഷൻ, പൊലീസ് ഗ്രൗണ്ട്, ഈസ്റ്റ് പൊലീസ് സ്റ്റേഷൻ,കഞ്ഞിക്കുഴി, കൊല്ലാട്,ഗോമതിക്കവല വഴി ചങ്ങനാശേരി ഭാഗത്തേക്ക് പോകണം.
ഏറ്റുമാനൂരിൽ നിന്ന് വരുന്ന സ്വകാര്യസ്റ്റേജ് കാരേജുകൾ നാഗമ്പടം റെയിൽവേ സ്റ്റേഷൻ, ഗുഡ് ഷെപ്പേഡ് റോഡ്, മനോരമ, ചന്തക്കവല, എം.എൽ. റോഡ്, എം.ജി. റോഡ് വഴി കോടിമത സ്റ്റാൻഡിൽ ട്രിപ്പ് അവസാനിപ്പിക്കണം. നാഗമ്പടം സ്റ്റാൻഡിൽ നിന്ന് എം.സി. റോഡ് വഴി ചങ്ങനാശേരിക്ക് പോകേണ്ട സ്വകാര്യ സ്റ്റേജ് കാരേജുകൾ റെയിൽവേ സ്റ്റേഷൻ, സെൻറ് ജോസഫ് ജങ്ഷൻ, ഗുഡ് ഷെപ്പേഡ് റോഡ്, മനോരമ, ചന്തക്കവല, എം.എൽ. റോഡ്, എം.ജി. റോഡ്, കോടിമത വഴി പോകേണ്ടതാണ്.
റെയിൽവേ ഗുഡ്ഷെഡിൽ നിന്ന് കുമരകം ഭാഗത്തേക്ക് പോകേണ്ട ഭാരവണ്ടികൾ സിയേഴ്സ്ജങ്ഷൻ, ബേക്ക൪ ജങ്ഷൻ, ചാലുകുന്ന് വഴി പോകേണ്ടതാണ്. ശാസ്ത്രി റോഡിൽ ടി.എം.എസ് ജങ്ഷന് പടിഞ്ഞാറുവശം ബസ് സ്റ്റോപ്പും ബസ് ഷെൽറ്ററും നി൪മിക്കും.
എം.എൽ. റോഡിൽ പഴയ പച്ചക്കറി മാ൪ക്കറ്റിന് കിഴക്ക്വശം കൗമുദി ഓഫിസിന് മുന്നിൽ പുതിയ പച്ചക്കറി മാ൪ക്കറ്റിന് സമീപം എം.ജി. റോഡിലും പുതിയ ബസ് സ്റ്റോപ്പുകൾ അനുവദിക്കും.
ചന്തക്കവല മുതൽ കൗമുദി ഓഫിസിന് പടിഞ്ഞാറുവരെ വൺവേ ആയിരിക്കും. മുനിസിപ്പൽ ചെയ൪മാൻ അധ്യക്ഷനായ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയിൽ ആ൪.ടി.ഒ. കൺവീനറും കലക്ടറുടെ പ്രതിനിധി, ജില്ലാ പൊലീസ് മേധാവി, പൊതുമരാമത്ത് റോഡ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയ൪ എന്നിവ൪ അംഗങ്ങളുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.