മാവേലിക്കര: ഭൂരഹിത-ഭവന രഹിതരായ 393 കുടുംബങ്ങൾക്ക് ഇ.എം.എസ് ഭവനപദ്ധതിയിൽ വീട് നൽകുമെന്ന് മാവേലിക്കര നഗരസഭ7638 രൂപ വരവും 17,41,19,550 രൂപ ചെലവും 34,58,088 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് ചെയ൪പേഴ്സൺ മീന സുനിൽ അവതരിപ്പിച്ചു. ചെയ൪മാൻ അഡ്വ. കെ.ആ൪. മുരളീധരൻ അധ്യക്ഷത വഹിച്ചു.
300 ആടുവള൪ത്തൽ യൂനിറ്റുകൾ ആരംഭിക്കും. നഗരസഭ മൂന്നിലൊന്ന് തുക സബ്സിഡിയായി നൽകും. പദ്ധതിക്ക് അഞ്ചുലക്ഷം നീക്കിവെച്ചു. മുൻ ബജറ്റ് വാഗ്ദാനമായ ഖരമാലിന്യ സംസ്കരണ പ്ളാൻറിന് സ്ഥലം എടുക്കുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് ക്ളീൻ കേരള പദ്ധതിയിൽ തുക ഉൾപ്പെടുത്തി. ടി.കെ. മാധവൻ സ്മാരക പാ൪ക്കിനോട് ചേ൪ന്ന നഗരസഭാ റെസ്റ്റ്ഹൗസ് പൊളിച്ചുനീക്കി മൂന്നുനില ഓഫിസ് കോംപ്ളക്സ് പണിയും.
താഴത്തെ നില നഗരസഭാ ഓഫിസിനും മുകൾനിലകൾ ബാങ്ക് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് വാടകക്കും നൽകും. സമീപത്ത് എക്സ്സ൪വീസ് ഹെൽത്ത് കേന്ദ്രത്തിന് സൗകര്യമൊരുക്കും.
പാ൪ക്ക് രണ്ടാംഘട്ട നവീകരണം ജനകീയാസൂത്രണ പദ്ധതിയിൽ ഈവ൪ഷം നടപ്പാക്കും. നഗരസഭാ ഗ്യാസ് ക്രിമിറ്റോറിയത്തിൽ കുഴൽകിണ൪ ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങളൊരുക്കും. പ്രൈവറ്റ് സ്റ്റാൻഡിൽ 40 ലക്ഷം ചെലവഴിച്ച് ഇരുനില ഷോപ്പിങ് കോംപ്ളക്സ് നി൪മാണം ഉടൻ പൂ൪ത്തീകരിക്കും.
പാലിയേറ്റീവ് കെയ൪ യൂനിറ്റിന് രണ്ടുലക്ഷം വകയിരുത്തി. നഗരപ്രദേശത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഇ-ടോയ്ലെറ്റുകൾ നി൪മിക്കും.
ഗവ. ബോയ്സ് സ്കൂളിൽ വോളിബാൾ, ഷട്ടിൽ കോ൪ട്ടുകൾ സ്ഥാപിക്കും. നഗരസഭ തനത് ഫണ്ടിൽ വികസന പ്രവ൪ത്തനങ്ങൾ നടത്താൻ കഴിയാത്തതിനാൽ കേന്ദ്ര-സംസ്ഥാന സ൪ക്കാറുകൾ, പദ്ധതി വിഹിതങ്ങൾ, ഗ്രാൻഡുകൾ തുടങ്ങിയവ ഉപയോഗിച്ചുള്ള വികസന പ്രവ൪ത്തനങ്ങൾക്കാണ് ബജറ്റിൽ തുക വകകൊള്ളിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.