കോട്ടയം നഗരസഭാ ബജറ്റ് ഇന്ന്

കോട്ടയം: ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വനിതാ ഹോസ്റ്റലും പകൽവീടും നി൪മിക്കുന്നതിന് ഭൂമി വാങ്ങാൻ നഗരസഭാ കൗൺസിൽ തീരുമാനിച്ചു. കോട്ടയം പുത്തനങ്ങാടി സിംഹാസനപള്ളിക്ക് സമീപത്തെ 35 സെൻറ് സ്ഥലത്താണ് വനിതാ ഹോസ്റ്റലും  വൃദ്ധ൪ക്ക് പകൽവീടും നി൪മിക്കുന്നത്.
റവന്യൂ വകുപ്പ് അധികൃതരുടെ പരിശോധനയിൽ 54.49 ലക്ഷമാണ് സ്ഥലത്തിന് വില നിശ്ചയിച്ചത്. തഹസിൽദാ൪ നിശ്ചയിച്ച തുകയിൽനിന്ന് അധികമായി 35 ശതമാനം വ൪ധിപ്പിക്കണമെന്ന വസ്തു ഉടമയുടെ ആവശ്യം യോഗം അംഗീകരിച്ചു. കുമാരനെല്ലൂരിൽ ചൊങ്കോറ്റ കുടിവെള്ളപദ്ധതിക്ക് ടാങ്ക് നി൪മിക്കാൻ 94,383 രൂപക്ക് ഒരു സെൻറ് സ്ഥലം വാങ്ങാനും യോഗം അനുമതി നൽകി.
വീടുകളിൽ ഒറ്റപ്പെട്ട് കഴിയുന്ന വയോജനങ്ങൾക്ക ്വയസ്കരക്കുന്നിൽ പണികഴിപ്പിച്ച പകൽവീട് ഏപ്രിൽ 14ന് തുറന്നുകൊടുക്കും. ജനകീയാസൂത്രണ പദ്ധതിയിൽപ്പെടുത്തി 15 ലക്ഷം രൂപ ചെലവഴിച്ചാണ് ഇത് പൂ൪ത്തിയാക്കിയത്. വീടുകളിൽ ഒറ്റപ്പെട്ടുകഴിയുന്ന 60വയസ്സിന് മുകളിലുള്ള സ്ത്രീകൾക്കും പുരുഷന്മാ൪ക്കും രാവിലെ എട്ടുമുതൽ വൈകുന്നേരം ആറുവരെ താമസിക്കുന്നതിന് പകൽവീട് സജ്ജമാക്കിയിരിക്കുന്നത്. ഒരോ മാസവും നിശ്ചിത ഫീസ്  ഈടാക്കും. മാനസ്സിക ഉല്ലാസത്തിനും ഭക്ഷണത്തിനും പ്രത്യേക ക്രമീകരണമുണ്ട്.
വ്യാഴാഴ്ച രാവിലെ 11ന് കൗൺസിൽ ഹാളിൽ ചേരുന്ന യോഗത്തിൽ  വൈസ് ചെയ൪ പേഴ്സൺ മായക്കുട്ടി ജോൺ ബജറ്റ് അവതരിപ്പിക്കും. വെള്ളിയാഴ്ച  രാവിലെ 11ന് ബജറ്റ് ച൪ച്ച തുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.