മെഡിക്കല്‍ കോളജിന് 4.5 കോടി കേന്ദ്രസഹായം

മുളങ്കുന്നത്തുകാവ്: മെഡിക്കൽ കോളജിൻെറ അടിസ്ഥാനസൗകര്യ വികസനത്തിന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻെറ ധനസഹായമായി 4.5 കോടി ലഭിച്ചു. 11ാം പഞ്ചവത്സര  പദ്ധതിയിൽ അനുവദിച്ചിരുന്ന 26.6 കോടിയിലെ രണ്ടാം ഗഡുവാണ് ഈ തുക. നേരത്തേ 5.6 കോടി ലഭിച്ചിരുന്നു. മെഡിക്കൽ കോളജിലെ പി.ജി സീറ്റ് വ൪ധിപ്പിക്കുന്നതിന് കേന്ദ്ര ആരോഗ്യമന്ത്രാലയം അനുവദിച്ച  തുകയിലെ ബാക്കി  16.5 കോടി  ഏപ്രിലിൽ ലഭിച്ചേക്കുമെന്നാണ് സൂചനയെന്ന് മെഡിക്കൽ കോളജ് അധികൃത൪ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.