ആലപ്പുഴ: ഹൗസ്ബോട്ടുകൾക്കും തടിമേഖലയിലും നികുതി ചുമത്തണമെന്ന നി൪ദേശവുമായി ആലപ്പുഴ നഗരസഭാ ബജറ്റ്.
133.017 കോടി വരവും 132.61 കോടി ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് നഗരസഭാ വൈസ് ചെയ൪മാൻ ബി. അൻസാരി അവതരിപ്പിച്ചു. നഗരസഭയുടെ വരുമാനം വ൪ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹൗസ്ബോട്ടുകൾക്കും തടിമേഖലക്കും നികുതി ചുമത്തുന്നത്. എന്നാൽ, എത്രശതമാനമാണ് നികുതിയെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. നഗരത്തിൽ ആറ് ഷോപ്പിങ് കോംപ്ളക്സുകൾ പണിയാൻ ബജറ്റിൽ തുക വകയിരുത്തി. സത്രം ഷോപ്പിങ് കോംപ്ളക്സ്, വെള്ളക്കിണ൪,വലിയകുളം,കൊങ്ങിണിച്ചുടുകാട്,കല്ലുപാലം,സീവ്യൂ വഴിച്ചേരി വാ൪ഡ് എന്നീ ഷോപ്പിങ് കോംപ്ളക്സുകൾ നി൪മിക്കാനാണ് തുക വകയിരുത്തിയിരിക്കുന്നത്. ഇതിന് പുറമെ നഗരസഭാ സേതുപാ൪വതിഭായി വക സ്ഥലത്തെ ഫ്ളാറ്റ് നി൪മാണം, എൻജിനീയറിങ് ക്വാ൪ട്ടേഴ്സുമായി ചേ൪ത്ത് കെട്ടിട സമുച്ചയം എന്നീ പദ്ധതികളും ഉണ്ട്. ലോറിസ്റ്റാൻഡിന് സമീപം സ്വകാര്യ ബസ്സ്റ്റാൻഡ് നി൪മാണത്തിനായി 50 ലക്ഷം രൂപ വകയിരുത്തി. തെരഞ്ഞെടുക്കപ്പെട്ട 1500 വീടുകളിൽ ബയോഗ്യാസ് പ്ളാൻറ് നി൪മിച്ചുനൽകും. നി൪ധന കുടുംബങ്ങൾക്ക് കേന്ദ്ര-സംസ്ഥാന സ൪ക്കാറുകളുടെ സഹായത്തോടെ 1000 വീട് നി൪മിച്ചുനൽകും. ഇ.എം.എസ് പദ്ധതിയിൽ സ്ഥലം ലഭിച്ചവ൪ക്ക് വീടുനി൪മാണത്തിന് ധനസഹായം നൽകും.
ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാ൪ഥികൾക്കായി സ്പെഷൽ സ്കൂൾ ആരംഭിക്കും. അങ്കണവാടികളിൽ കമ്പ്യൂട്ട൪ സംവിധാനം ഏ൪പ്പെടുത്തും. ആലപ്പുഴയെ സമ്പൂ൪ണ തരിശുരഹിത നഗരമാക്കി മാറ്റും. ഇതിനായി 35 ലക്ഷം വകയിരുത്തി. എല്ലാ വീടുകളിലും പച്ചക്കറി കൃഷി നടപ്പാക്കും. ആലപ്പുഴയിൽ എത്തുന്ന വിനോദസഞ്ചാരികളെ ആക൪ഷിക്കുന്നതിനായി ബീച്ചിൽ ഇന്ത്യൻ കോഫിഹൗസ് നിൽക്കുന്ന സ്ഥലത്ത് വിനോദസമുച്ചയം നി൪മിക്കും. എട്ട് നിലയിൽ പണിയാനുദ്ദേശിക്കുന്ന സമുച്ചയത്തിന് 10 കോടി നീക്കിവെച്ചു. നെഹ്റുട്രോഫി ഫിനിഷിങ് പോയൻറിൽ കുടിവെള്ളം എത്തിക്കുന്നതിന് ആ൪.ഒ പ്ളാൻറ് സ്ഥാപിക്കും. ഇവിടെ ഹൈമാസ്റ്റ് ലാമ്പുകളും മാലിന്യസംസ്കരണ പ്ളാൻറും സ്ഥാപിക്കും.
കൊമ്മാടി, കള൪കോട്, കൈചൂണ്ടി ജങ്ഷൻ തുടങ്ങിയ കേന്ദ്രങ്ങളിലും ഹൈമാസ്റ്റ് ലാമ്പ് സ്ഥാപിക്കും. കായികപ്രതിഭകളെ വള൪ത്തുന്നതിനായി സ്പോ൪ട്സ് കിറ്റ് നൽകും. പട്ടികജാതി വിഭാഗത്തിൻെറ ഉന്നമനം ലക്ഷ്യമിട്ട് നെഹ്റുട്രോഫി വാ൪ഡിൽ കമ്യൂണിറ്റി ഹാളും പള്ളാത്തുരുത്തി, തിരുമല, പുന്നമട വാ൪ഡുകളിൽ ആ൪.ഒ പ്ളാൻറും സ്ഥാപിക്കും.
വീടില്ലാത്ത പട്ടികജാതി കുടുംബങ്ങളെ താമസിപ്പിക്കാൻ ഫ്ളാറ്റ് നി൪മിക്കും.ദേവസ്വംകരി പാടശേഖരം, അത്തിത്തറ പാടശേഖരം, പതാരം പാടശേഖരം എന്നിവിടങ്ങളിൽ നെൽകൃഷി ഇറക്കുന്നതിന് 1.44 കോടി വകയിരുത്തി. മത്സ്യത്തൊഴിലാളികൾക്ക് വള്ളവും വലയും വാങ്ങുന്നതിന് 50 ലക്ഷം നീക്കിവെച്ചു. 52 വാ൪ഡുകളിലും റോഡ് നി൪മിക്കാനും നി൪ദേശമുണ്ട്. ഇതിനായി ഓരോ വാ൪ഡിലും ആറുലക്ഷം വീതം അനുവദിക്കും.
മുഹമ്മദൻസ് ബോയ്സ്-ഗേൾസ് സ്കൂൾ,ആര്യാട് ജി.എച്ച്.എസ്, എസ്.ഡി.വി ഗേൾസ്-ബോയ്സ് എന്നിവക്ക് പുതിയ കെട്ടിടം നി൪മിക്കുന്നതിനായി 1.10 കോടി വകയിരുത്തി. തിരുവമ്പാടി യു.പി സ്കൂളിൽ സ്പെഷൽ സ്കൂൾ നി൪മിക്കാൻ മൂന്നുലക്ഷം മാറ്റിവെച്ചു.
അങ്കണവാടികൾക്ക് സ്ഥലം വാങ്ങാൻ 25 ലക്ഷം, അംബേദ്ക൪ കോളനിയിൽ കമ്യൂണിറ്റി ഹാൾ നി൪മാണത്തിന് 50 ലക്ഷം, കല്ലുപാലം ഷോപ്പിങ് കോംപ്ളക്സ് പുതുക്കി വെജിറ്റബിൾ മാ൪ക്കറ്റാക്കുന്നതിന് 40 ലക്ഷം എന്നിങ്ങനെയും തുക അനുവദിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.