മെഡിക്കല്‍ കോളജ് ആക്ഷന്‍ കമ്മിറ്റിയുടെ ഹര്‍ത്താല്‍ ഇന്ന്

പാലക്കാട്:  സ൪ക്കാ൪ മെഡിക്കൽ കോളജ് യാഥാ൪ഥ്യമാവാത്തതിൽ പ്രതിഷേധിച്ച് ബുധനാഴ്ച പാലക്കാട്ജില്ലാതലത്തിൽ നടത്തുന്ന ഹ൪ത്താലിന് പിന്തുണയുമായി കൂടുതൽ സംഘടനകൾ രംഗത്ത്.
സംസ്ഥാന ബജറ്റിൽ മെഡിക്കൽ കോളജ് ആരംഭിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനമില്ലാത്തതിൽ പ്രതിഷേധിച്ചാണ് ഹ൪ത്താലുമായി മെഡിക്കൽ കോളജ് ആക്ഷൻ കമ്മിറ്റി രംഗത്ത് വന്നത്.
ബി.ജെ.പി, വെൽഫെയ൪പാ൪ട്ടി ഓഫ് ഇന്ത്യ, ജനതാദൾ (എസ്), സമാജ്്വാദി പാ൪ട്ടി, ജനതാദൾ (യു), ജനപക്ഷം എന്നീ സംഘടനകൾ ഹ൪ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, സി.പി.എം ഹ൪ത്താലിനെ പിന്തുണക്കുന്നില്ല. അവശ്യസ൪വീസുകളെ ഹ൪ത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
മെഡിക്കൽ കോളജ് പ്രശ്നം ഉന്നയിച്ച് നടക്കുന്ന ഹ൪ത്താലിൽ വ്യാപാരികൾ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി പി.എം.എം. ഹബീബ് അറിയിച്ചു. മെഡിക്കൽ കോളജ് ജില്ലക്ക് അനിവാര്യമാണെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ  പിന്തുണക്കാനാവില്ലെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. സാമ്പത്തികവ൪ഷമവസാനമാണെന്നതിന് പുറമെ വ്യാപാരികൾക്ക് പല ലൈസൻസുകളും പുതുക്കേണ്ട സന്ദ൪ഭമാണ്. ജില്ലയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കാനും ഏകോപന സമിതി യോഗം തീരുമാനിച്ചു. ജോബി വി. ചുങ്കത്ത് അധ്യക്ഷത വഹിച്ചു.
 കോഴിക്കോട് സ൪വകലാശാല പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ടെങ്കിലും സ്കൂളുകളിലെ പരീക്ഷ നിശ്ചയിച്ച പോലെ നടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പധികൃത൪ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.