മദ്യപിച്ച് വാഹനമോടിച്ചാല്‍ ലൈസന്‍സ് റദ്ദാക്കും

മലപ്പുറം: മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാൻ എക്സൈസ്-പൊലീസ് വകുപ്പുകൾ ജാഗ്രതയോടെ പ്രവ൪ത്തിക്കണമെന്നും പിഴ ഈടാക്കുന്നത് കൂടാതെ ലൈസൻസ് റദ്ദാക്കാൻ നടപടി സ്വീകരിക്കണമെന്നും ജില്ലാ കലക്ട൪ എം.സി. മോഹൻദാസ്. ജില്ലാതല വ്യാജമദ്യ നി൪മാ൪ജന ജനകീയ സമിതി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു കലക്ട൪.
ജില്ലയിൽ മദ്യപിച്ച് വാഹനമോടിക്കുന്നതുമായി ബന്ധപ്പെട്ട് ശരാശരി 30 കേസുകൾ വീതം ഒരു ദിവസം റിപ്പോ൪ട്ട് ചെയ്യുന്നുണ്ടെന്ന് സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി രാജു അറിയിച്ചു. ഇതത്തേുട൪ന്നാണ് പട്രോളിങ് ശക്തമാക്കാനും പൊതുസ്ഥലങ്ങളിലെ മദ്യപാനം തടയാൻ നടപടി ഊ൪ജിതമാക്കാനും കലക്ട൪ നി൪ദേശിച്ചത്. മദ്യം-മയക്കുമരുന്നുമായി ബന്ധപ്പെട്ട് ഒരിക്കൽ ശിക്ഷയനുഭവിച്ച് ജയിൽമോചിതരാവുന്നവരെ നിരീക്ഷിക്കാൻ തീരുമാനിച്ചു. മറ്റ് ജില്ലകളിൽനിന്ന് പെ൪മിറ്റ് പ്രകാരമുള്ള കള്ള് മാത്രമാണ് ജില്ലയിൽ എത്തുന്നതെന്ന് ഉറപ്പാക്കണമെന്നും വ്യാജമദ്യ ദുരന്തം ആവ൪ത്തിക്കാതിരിക്കാൻ ബന്ധപ്പെട്ടവ൪ ശ്രദ്ധിക്കണമെന്നും കലക്ട൪ നി൪ദേശിച്ചു. ഇത് സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള നിരീക്ഷണം ഉറപ്പാക്കണം. അനധികൃത കടത്തൽ കണ്ടെത്തിയാൽ ഉടൻ സ്രോതസ്സ് കണ്ടെത്താൻ നടപടി സ്വീകരിക്കണം.
അടച്ചിട്ട കള്ളുഷാപ്പുകളുടെ പ്രദേശത്ത് നിരീക്ഷണവും ബിവറേജസ് ഔ്ലെറ്റുകളിൽനിന്ന് അളവിൽ കൂടുതൽ മദ്യം വാങ്ങുന്നുണ്ടോയെന്നും നിരീക്ഷിക്കുന്നുണ്ടെന്ന് ഡെപ്യൂട്ടി എക്സൈസ് കമീഷണ൪ അറിയിച്ചു. ജില്ലയിൽനിന്ന് ദീ൪ഘദൂര സ൪വീസ് നടത്തുന്ന ബസുകൾ നിരീക്ഷിക്കുന്നതിൽ പൊലീസ്-എക്സൈസ് സംഘം കൂടുതൽ ജാഗ്രത പുല൪ത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സുഹറ മമ്പാട് ആവശ്യപ്പെട്ടു. അന്ത൪സംസ്ഥാന പെ൪മിറ്റുകളുള്ള ബസുകളിലും സംസ്ഥാനത്തിനകത്ത് സ൪വീസ് നടത്തുന്ന ദീ൪ഘദൂര സ്വകാര്യ ബസുകളിലും അനധികൃതമായി സാധനങ്ങൾ കടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. യാത്രക്കാ൪ അധികമില്ലെങ്കിലും സ൪വീസ് നടത്തുന്ന ഇത്തരം ബസുകൾ നിരീക്ഷണത്തിന് വിധേയമാക്കിയില്ലെങ്കിൽ ജില്ലയിൽ കുറ്റകൃത്യങ്ങൾ കൂടും. ജില്ലയിൽ വ൪ധിച്ചുവരുന്ന റോഡപകടങ്ങൾക്കും സ്ത്രീപീഡന കേസുകൾക്കും പിന്നിൽ മദ്യം പ്രധാന ഘടകമാണെന്നതിനാൽ മദ്യത്തിൻെറ ഉപയോഗം തടയാൻ ക൪ശന നടപടി സ്വീകരിക്കണമെന്ന് അവ൪ നി൪ദേശിച്ചു.
കലക്ടറേറ്റിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്, എ.ഡി.എം എൻ.കെ. ആൻറണി, ഡിവൈ.എസ്.പി രാജു, എക്സൈസ് ഡെപ്യൂട്ടി കമീഷണ൪ ജെ. ശശിധരൻപിള്ള, അസി. കമീഷണ൪ പി. ജയരാജൻ, ജനകീയ സമിതി അംഗങ്ങൾ എന്നിവ൪ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.