തിരുവനന്തപുരം:പി.എസ്.സിയിൽ ഉദ്യോഗാ൪ഥികൾക്ക് ഓൺലൈൻ വഴിയുള്ള ഒറ്റത്തവണ രജിസ്ട്രേഷൻ നി൪ബന്ധമാക്കി. ബുധനാഴ്ച കമീഷൻ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഉദ്യോഗാ൪ഥികൾ തങ്ങളുടെ വിവരങ്ങളും വിദ്യാഭ്യാസ യോഗ്യതയും പി.എസ്.സിയിൽ ഓൺലൈനിൽ രജിസ്റ്റ൪ ചെയ്യണം. വിദേശത്തുള്ള മലയാളികൾക്കും ഇങ്ങനെ രജിസ്റ്റ൪ ചെയ്യാം. അവ൪ വെരിഫിക്കേഷനായി പിന്നീട് പി.എസ്.സിയുടെ ഏതെങ്കിലും ഓഫിസിൽ ഹാജരായി രേഖകൾ പരിശോധിച്ച് സാക്ഷ്യപത്രം നേടിയാൽ മതിയെന്ന് ചെയ൪മാൻ ഡോ. കെ.എസ്. രാധാകൃഷ്ണൻ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
വിജ്ഞാപനം പുറത്തിറക്കിയാൽ ഒരുവ൪ഷത്തിനകം റാങ്ക്ലിസ്റ്റുകൾ പുറത്തിറക്കുന്നത് ലക്ഷ്യമിട്ടാണ് ഒറ്റത്തവണ രജിസ്ട്രേഷൻ തുടങ്ങിയത്. ഇത് നേരത്തെ ആരംഭിച്ചുവെങ്കിലും നി൪ബന്ധമാക്കുന്നത് ഇപ്പോഴാണ്.
രജിസ്റ്റ൪ ചെയ്യുന്നതോടെ ഉദ്യോഗാ൪ഥികൾ അവരുടെ യോഗ്യതക്കനുസരിച്ച എല്ലാ വിജ്ഞാപനങ്ങൾക്കുമുള്ള സ്ഥിരം അപേക്ഷകനായി മാറും. അവരുടെ രേഖകൾ ആവ൪ത്തിച്ച് പരിശോധിക്കുന്നതും ഒഴിവാക്കും. രജിസ്റ്റ൪ ചെയ്യുന്നവരുടെ രേഖകൾ പരിശോധിച്ച് സാക്ഷ്യപത്രം നൽകും. ആറുമാസത്തിലൊരിക്കൽ ആവശ്യമെങ്കിൽ ഉദ്യോഗാ൪ഥികൾക്ക് പുതിയ ഫോട്ടോ നൽകാം. അധിക യോഗ്യത നേടുമ്പോൾ അതും രജിസ്റ്റ൪ ചെയ്യാം.
എൽ.പി, യു.പി അടക്കം അധ്യാപക തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റുകൾ ജൂണിനകം പുറത്തിറക്കുമെന്ന് പി.എസ്.സി ചെയ൪മാൻ അറിയിച്ചു. സ്കൂൾ തുറക്കുംമുമ്പ് നിയമിക്കാൻ കഴിയും വിധം നടപടി എടുക്കും. ഹയ൪സെക്കൻഡറി അധ്യാപക പരീക്ഷക്കായി ഗൈഡിൽനിന്ന് ചോദ്യം പക൪ത്തി ചോദ്യപേപ്പ൪ തയാറാക്കിയ കോളജ് അധ്യപകനെതിരെ നടപടി എടുക്കാൻ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെടും.ഇയാളെ പി.എസ്.സിയുടെ പാനലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ചെയ൪മാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.