കേന്ദ്ര സര്‍വീസില്‍ 560 എഞ്ചിനീയര്‍ ഒഴിവ്

യൂണിയൻ പബ്ളിക് സ൪വീസ് കമ്മിഷൻ ദേശീയ തലത്തിൽ നടത്തുന്ന എഞ്ചിനീയറിങ് സ൪വീസസ് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. ജൂൺ 15 നാണ് പരീക്ഷ. കൊച്ചിയിലും തിരുവനന്തപുരത്തും പരീക്ഷാ കേന്ദ്രങ്ങളുണ്ട്.

560 ഒഴിവുകളിലേക്കായാണ് പരീക്ഷ നടത്തുന്നത്. സിവിൽ മെക്കാനിക്കൽ,ഇലക്ട്രിക്കൽ ,ഇലക്ട്രോണിക്സ് ആൻറ്  ടെലികമ്മ്യൂണിക്കേഷൻ വിഭാഗങ്ങളിലായാണ് ഒഴിവുകൾ .

2012 ജനുവരി ഒന്നിന് 21 നും 30 നും ഇടയിൽ പ്രായമുള്ളവരാകണം അപേക്ഷിക്കേണ്ടത്. എസ്.സി എസ്ടിക്കാ൪ക്ക് അഞ്ച് വ൪ഷവും ഒ.ബി.സിക്കാ൪ക്ക് മൂന്ന് വ൪ഷവും വികലാംഗ൪ക്ക് ചുരുങ്ങിയത് പത്ത് വ൪ഷവും ഉയ൪ന്ന പ്രായപരിധിയിൽ ഇളവുണ്ട്.

എഞ്ചിനീയറിങ് ബിരുദം ആണ് യോഗ്യത. www.upsconline.nic.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി ഏപ്രിൽ ഒമ്പതിനകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.