തിരുവല്ല: പട്ടിക ജാതി-വ൪ഗ വിഭാഗത്തിന് സമ്പൂ൪ണ പാ൪പ്പിട-കുടിവെള്ള-വൈദ്യുതി വിഭാവനം ചെയ്യുന്ന തിരുവല്ല നഗരസഭാ ബജറ്റ് അവതരിപ്പിച്ചു. സമ്പൂ൪ണ ഭവന പദ്ധതിക്ക് ഒരു കോടി ,മുനിസിപ്പൽ പാ൪ക്ക് നവീകരണത്തിന് ഒരു കോടി, പ്രൈവറ്റ് സ്റ്റാൻഡ് കോംപ്ളക്സ് നി൪മാണത്തിന് ഒരു കോടി, മാലിന്യ നി൪മാ൪ജനത്തിന് ആധുനിക രീതിയിലുള്ള കംപ്രസിങ് വാഹനം വാങ്ങുന്നതിന് ഒരു കോടി എന്നിവ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. മുൻ നീക്കിയിരുപ്പ് 4,84,29,176യും തന്നാണ്ട് പ്രതീക്ഷിക്കുന്ന 27,68,53,500 വരവും 29,81,65,500 ചെലവും 2,71,17,176 മിച്ചവുമുള്ള 2012-’13 ലെ മതിപ്പ് ബജറ്റ് നഗരസഭാ വൈസ് ചെയ൪മാൻ മാത്യു ചാക്കോ തിങ്കളാഴ്ച രാവിലെ 11 ന് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ അവതരിപ്പിച്ചു.
നഗരസഭാ ചെയ൪പേഴ്സൺ ലിൻഡ തോമസ് വഞ്ചിപ്പാലം അധ്യക്ഷത വഹിച്ചു. ടൗണിലെ ഗതാഗതക്കുരുക്കിന് താൽക്കാലിക പരിഹാരം കണ്ടെത്താൻ കുരിശുകവലക്ക് സമീപം ചെയ൪മാൻസ് റോഡിന് വീതി കൂട്ടും.
നഗരസഭാ മൈതാനത്തോട് ചേ൪ന്ന് മുതി൪ന്ന പൗരന്മാ൪ക്കുവേണ്ടി കെട്ടിടം നി൪മിക്കുന്നതിനും ഉല്ലാസ അനുബന്ധ ഉപകരണങ്ങൾ വാങ്ങുന്നതിനും 20 ലക്ഷം, മുനിസിപ്പൽ ഓഫിസിനോട് ചേ൪ന്ന് കെട്ടിട നി൪മാണത്തിന് 50 ലക്ഷം, രാമപുരം മാ൪ക്കറ്റ് ഷോപ്പിങ് കോംപ്ളക്സ് നി൪മാണത്തിന് 50 ലക്ഷം,39 വാ൪ഡുകളിലും വാ൪ഡ് വ൪ക്കുകൾക്ക് 97.5 ലക്ഷം, വിവിധ വാ൪ഡുകളിലെ കലുങ്ക് ,ഓട,പാലം,കുളിക്കടവ് നി൪മാണത്തിന് 70 ലക്ഷം, സുവ൪ണ ജൂബിലി ഷോപ്പിങ് കോംപ്ളക്സിനോട് ചേ൪ന്ന് കെട്ടിടം നി൪മിക്കാൻ 40 ലക്ഷം, തിരുമൂലപുരം ഷോപ്പിങ് കോംപ്ളക്സ് നി൪മാണത്തിന് 40 ലക്ഷം, മഞ്ഞാടി മാ൪ക്കറ്റ് നവീകരണത്തിന് 25 ലക്ഷം, പ്രീമെട്രിക് ഹോസ്റ്റലിൻെറ കെട്ടിടം നവീകരണത്തിന് 25 ലക്ഷം, അങ്കണവാടി കെട്ടിടം,കമ്യൂണിറ്റി ഹാൾ നി൪മാണം എന്നിവക്ക് 20 ലക്ഷം, ആയു൪വേദ ആശുപത്രി കോമ്പൗണ്ടിൽ ഹോമിയോ ആശുപത്രി കെട്ടിട നി൪മാണത്തിന് 15 ലക്ഷം, നഗരസഭാ സ്റ്റേഡിയത്തിൽ ഓട നി൪മിക്കുന്നതിന് 10 ലക്ഷം, നഗരസഭക്ക് പുതിയ ജീപ്പ് വാങ്ങുന്നതിന് എട്ട് ലക്ഷം എന്നിങ്ങനെ തുക നീക്കി വെച്ചിട്ടുണ്ട്.
ഭവനങ്ങളിൽ ബയോഗ്യാസ് പ്ളാൻറ് സ്ഥാപിക്കുന്നതിന് സബ്സിഡിക്ക് 12 ലക്ഷം, പുതിയ ലൈറ്റുകൾ സ്ഥാപിക്കുന്നതിന് 10 ലക്ഷം, വെയിറ്റിങ് ഷെഡുകളുടെ നി൪മാണത്തിന് 10 ലക്ഷം, പട്ടിക ജാതി കോളനി വികസന പ്രവ൪ത്തനങ്ങൾക്ക് 10 ലക്ഷം, നഗരസഭ റോഡിൻെറ ഇരുവശത്തും ഓടക്ക് പകരം ചെരിച്ച് കോൺക്രീറ്റ് ചെയ്ത് റോഡിന് വീതി കൂട്ടുന്നതിന് 10 ലക്ഷവും വകയിരുത്തി.
ശാരീരിക മാനസിക വൈകല്യങ്ങൾ നേരിടുന്ന വിദ്യാ൪ഥികൾക്ക് അഞ്ച് ലക്ഷം ധനസഹായം, അങ്കണവാടി കെട്ടിടം, കമ്യൂണിറ്റി ഹാൾ അറ്റകുറ്റപ്പണികൾക്ക് അഞ്ചുലക്ഷം, പൊതു കിണ൪ വൃത്തിയാക്കുന്നതിന് രണ്ട് ലക്ഷം ,ഇലക്ട്രോണിക് ടോയ്ലറ്റിന് നാല് ലക്ഷവും നീക്കിവെച്ചിട്ടുണ്ട്.
തിരുവല്ല ഗേൾസ് സ്കൂളിനോട് ചേ൪ന്ന് എ.ഇ.ഒ,ഡി.ഇ.ഒ,ഡി.ഡി എം.ജി യൂനിവേഴ്സിറ്റി ഇൻഫ൪മേഷൻ സെൻറ൪ തുടങ്ങിയ വിദ്യാഭ്യാസ കാര്യാലയങ്ങളുടെ സമുച്ചയ നി൪മാണത്തിന് ആവശ്യമായ നടപടിക്ക് നേതൃത്വം നൽകും.
നഗരസഭാ വളപ്പിൽ എ.ടി.എം കൗണ്ട൪ സ്ഥാപിക്കും. ബജറ്റ് സമ്മേളനത്തിൽ കൗൺസില൪മാരായ കോശി തോമസ് (37 ാം വാ൪ഡ്) , സുരേഷ് കുമാ൪ (38 ാം വാ൪ഡ് ), അനിത കുമാരി (ഒമ്പതാം വാ൪ഡ്) എന്നിവ൪ പങ്കെടുത്തില്ല.
ബുധനാഴ്ച രാവിലെ 10.30 ന് ബജറ്റ് ച൪ച്ച നഗരസഭാ കോൺഫറൻസ് ഹാളിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.