ന്യൂ ഐ പാഡിന് ഇന്ത്യയില്‍ 36,799 രൂപ

മാ൪ച്ച് ഏഴിന് ആപ്പിൾ പുറത്തിറക്കിയ ന്യൂ ഐ പാഡ് 36,799 രൂപക്ക് ഇന്ത്യയിൽ ലഭ്യമാവും. ഇന്ത്യയിലെ പ്രമുഖ ഓൺലൈൻ റീട്ടയില൪ 16 ജിബി, വൈഫൈ മോഡൽ ഐ പാഡിന് 36,799 രൂപയാണ് വിലയിട്ടിരിക്കുന്നത്. നേരത്തെ, ഇതിന് 39,990 രൂപയായിരുന്നു. 3191 രൂപയാണ് കുറച്ചിരിക്കുന്നത്.


ആപ്പിളിൻെറ മുൻ മോഡലുകളിൽ നിന്ന് വ്യത്യസ്തമായി റെറ്റിന ഡിസ്പ്ളേയും മികച്ച ഹാ൪ഡ് വെയറുമായാണ് ന്യൂ ഐ പാഡ് പുറത്തിറക്കിയത്. ആദ്യ മൂന്ന് ദിവസത്തിനുള്ളിൽ തന്നെ റെക്കോ൪ഡ് വിൽപനയാണ് ഉണ്ടായത്.


ഐ പാഡ്് രണ്ടിന് 29,500 രൂപക്കായിരുന്നു   ഇന്ത്യയിൽ വിൽപന നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.