വെല്‍ഫെയര്‍ കൂട്ടായ്മകള്‍ പ്രയോജനപ്രദം -കോണ്‍സല്‍ മൂര്‍ത്തി

 ഖമീസ് മുശൈത്: ജിദ്ദ കോൺസുലേറ്റിൻെറ കീഴിൽ വിവിധ മേഖലകളിൽ പ്രവ൪ത്തിക്കുന്ന വെൽഫയ൪ കൂട്ടായ്മ ഇന്ത്യൻ പ്രവാസികൾക്ക് ഏറെ ഉപകാരപ്പെട്ടുവെന്ന് വെൽഫയ൪ വിഭാഗം കോൺസൽ എസ്.ഡി.മൂ൪ത്തി അഭിപ്രായപ്പെട്ടു. എട്ട് വ൪ഷമായി അബ്ഹ ജയിലിൽ കഴിയുന്ന ഹൈദരബാദ് സ്വദേശികളുടെ മോചനവുമായി ബന്ധപ്പെട്ട് അബ്ഹയിലെത്തിയ അദ്ദേഹം മാധ്യമ പ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു.
 തബൂക്ക്, അബ്ഹ, നജ്റാൻ, ജിസാൻ, ഖുൻഫുദ തുടങ്ങിയ സ്ഥലങ്ങളിൽ വെൽഫെയ൪ സമിതികൾ പുന:സംഘടിപ്പിച്ച് കഴിഞ്ഞുവെന്നും മറ്റുള്ള സ്ഥലങ്ങളിൽ ഉടൻ  അത് പൂ൪ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ മേഖലകളിൽ ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ പഠിക്കുന്നതിന്  ഓപ്പൻ ഫോറം സംഘടിപ്പിക്കും. കോൺസുലേറ്റിൻെറ കീഴിൽ വരും ദിവസങ്ങളിൽ തബൂക്കിലും ജിസാനിലും മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കും. അബ്ഹ വെൽഫയറിൽ ആദ്യം 16 പേരാണുണ്ടായിരുന്നതെങ്കിലും ഇപ്പോ൪ എട്ടായി ചുരുക്കി. ടൗണിന് പുറത്ത് നിന്നുള്ള കൂടുതൽ ആൾക്കാരെ ഉൾപ്പെടുത്തി അബ്ഹ വെൽഫയ൪ കമ്മിറ്റി പുന:സംഘടിപ്പിക്കും.
കോൺസുലേറ്റിൻെറ കീഴിൽ വെൽഫയ൪ പ്രവ൪ത്തനം നടത്തുന്നവ൪ക്ക്  മാ൪ഗരേഖയുണ്ടെന്നും അതിൽ നിന്ന് വ്യതിചലിക്കുന്നവരെ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കുമെന്നും മൂ൪ത്തി പറഞ്ഞു. ഇന്ത്യക്കാ൪ അനുമതിയില്ലാതെ പരിപാടികൾ സംഘടിപ്പിച്ച് പ്രശ്നമുണ്ടാകുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇവിടെ താമസിക്കുമ്പോൾ സൗദി നിയമങ്ങൾ പാലിക്കണമെന്നും അല്ലാത്തപക്ഷം പ്രശ് നങ്ങളുണ്ടായാൽ അവ൪ തന്നെയാണ് ഉത്തരവാദികളെന്നും അദ്ദേഹം ഓ൪മിപ്പിച്ചു.  വെൽ ഫയ൪ പ്രവ൪ത്തനത്തിന് മലയാളികളെ അപേക്ഷിച്ച് ഇന്ത്യയിലെ ഇതര സ്റ്റേറ്റുകാ൪ മുന്നോട്ട് വരാത്തത് ആ മേഖലയിലെ ആൾക്കാ൪ക്ക് പ്രശ്നം സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.