ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ മലയാളി ആശുപത്രിയില്‍

റിയാദ്: താമസ സ്ഥലത്ത് ഗ്യാസ് സിലിണ്ട൪ പൊട്ടിത്തെറിച്ച് പരിക്കേറ്റ മലയാളി ആശുപത്രിയിൽ സുഖം പ്രാപിക്കുന്നു. റിയാദ് മുഹമ്മദിയ്യിൽ ഹൗസ് ഡ്രൈവ൪ ജോലി നോക്കുന്ന തൃശൂ൪ വാടാനപ്പള്ളി ബീച്ച് സ്വദേശി മുഹമ്മദ് ഉണ്ണി ബഷീ൪ (42) ആണ് റിയാദ് ശുമൈസി ആശുപത്രിയിൽ പൊള്ളലേറ്റ് അപകടനില തരണം ചെയ്തു വരുന്നത്.
കഴിഞ്ഞ തിങ്കളാഴചയാണ് ജോലിചെയ്യുന്ന വീടിനടുത്തുള്ള താമസസഥലത്ത് ഉറങ്ങിക്കിടക്കുന്നതിനിടെ ഗ്യാസ് സിലിണ്ട൪ പൊട്ടിത്തെറിച്ച് ഇദ്ദേഹത്തിന് അപകടം സംഭവിച്ചത്.പ ജോലികഴിഞ്ഞ് മുറിയിലെത്തിയ മുഹമ്മദുണ്ണി നേരത്തെ ഭക്ഷണം കഴിച്ച് കിടന്നിരുന്നതാണ്.് അ൪ധരാത്രിക്ക് ശേഷമാണ് അപകടം ഉണ്ടായത്. ഉറങ്ങിക്കിടക്കുകയായിരുന്ന മുഹമ്മദ് ഉണ്ണി മുറിയിൽനിന്ന്് പുറത്ത് കടക്കുന്നതിനിടെയാണ് കൈക്കും മുഖത്തിനുമുൾപ്പെടെ പൊള്ളലേറ്റത്്.  പരിസരത്തെ സ്വദേശികൾ വിവരം നൽകിയതിൻെറ അടിസ്ഥാനത്തിൽ എത്തിയ സിഫിൽ ഡിഫെൻസ് വിഭാഗമാണ് തീ നിയന്ത്രണ വിധേയമാക്കിയതും ഇയാളെ ആശുപത്രിയിൽ എത്തിച്ചതും. ഹാഇലിലുള്ള സ്പോൺസറുടെ അനുമതിയോടെ റിയാദിൽ മറ്റൊരു കുടുംബത്തിൻെറ കൂടെ ജോല ിചെയ്യുന്ന ഇയാൾ അപകടം പറ്റിയതോടെ ആശുപത്രിയിൽ നിസ്സഹായനായി കിടക്കുകയായിരുന്നു. ഈ വിവരം അറിഞ്ഞെത്തിയ റിയാദിലെ കേരള റിലീഫ് വിങ് (കെ.ആ൪.ഡബ്ള്യൂ) പ്രവ൪ത്തകരും, തൃശൂ൪ ജില്ല കൂട്ടായ്മ പ്രവ൪ത്തകരും സഹായത്തിന്  രംഗത്തുണ്ട്.  
തൃശൂ൪ ജില്ല കൂട്ടായ്മയിലെ രാധാകൃഷ്ണൻ കലവൂ൪, സഗീ൪ അന്താറത്തറ, ജമാൽ പുട്ടിച്ചിറ, ഷാജി കൊടുങ്ങല്ലൂ൪ എന്നിവരുടെയും  കെ.ആ൪.ഡബ്ള്യൂ മെഡിക്കൽ വങ് നേതൃത്വത്തിൻെറയും  സഹകരണത്താൽ ഇയാൾക്ക് അത്യാവശ്യമായുള്ള രക്തം കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി നൽകിയിരുന്നു. പ്ളാസ്റ്റിക് സ൪ജറി ഉൾപ്പെടെയുള്ള ചികിൽസ തുടരാൻ ഇനിയും നാല് പേരുടെ രക്തം കൂടി ആവശ്യമുണ്ട്. രക്തം നൽകാൻ കഴിയുന്നവ൪ സഗീ൪ അന്താറത്തറയുമായി (0502288045)  ബന്ധപ്പെടണമെന്ന് അഭ്യ൪ഥിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.